ജീവനക്കാരിക്ക്​ മെയിൽ അയച്ചതിന്​ ബിൽഗേറ്റ്​സിന്​മൈക്രോസോഫ്​റ്റ്​ താക്കീതു നൽകിയിരുന്നെന്ന്​

വാഷിങ്​ടൺ: ജീവനക്കാരിക്ക്​ അനുചിതമായ ഇ-മെയിൽ അയച്ചതിന്​ 2008ൽ മൈക്രോസോഫ്​റ്റ്​ സഹസ്​ഥാപകൻ ബിൽ ഗേറ്റ്​സിനെ കമ്പനി താക്കീതു ചെയ്​തിരുന്നതായി വാൾസ്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​. 2007ൽ ബിൽ ഗേറ്റ്​സ്​ ജീവനക്കാരിയുമായി നിരന്തരം ചാറ്റ്​ ചെയ്യുകയും കാണാൻ ക്ഷണിക്കുകയും ചെയ്​തിരുന്നുവെന്നാണ്​ റിപ്പോർട്ട്​.

ഇ-മെയിലുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്​ അന്നത്തെ മൈക്രോസോഫ്​റ്റ്​ ജനറൽ കോൺസലും ഇപ്പോഴത്തെ പ്രസിഡൻറുമായ ബ്രാഡ്​ സ്​മിത്തും മറ്റൊരു ഉദ്യോഗസ്​ഥനുമാണ്​ താക്കീതു നൽകിയത്​. ജീവനക്കാരിയുമായി മറ്റു​ തരത്തിലുള്ള ബന്ധമില്ലാത്തതിനാലാണ്​ കമ്പനി കൂടുതൽ നടപടികൾക്ക്​ മുതിരാതിരുന്നത്​. ആരോപണം ബിൽ ഗേറ്റ്​സി​െൻറ ഓഫിസ്​​ തള്ളി. 2008ൽ മൈക്രോസോഫ്​റ്റി​െൻറ പ്രസിഡൻറ്​ സ്​ഥാനമൊഴിഞ്ഞ ബിൽ​ ഗേറ്റ്​സ്​ 2020 മാർച്ച്​ വരെ ബോർഡ്​ ഡയറക്​ടറായി തുടർന്നു.

Tags:    
News Summary - Bill Gates was warned by Microsoft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT