മെനുവിൽ കാണുന്ന അത്ര വലിപ്പമില്ല; ബർഗർ കിങ്ങിനെതിരെ പരാതി

വാഷിങ്ടൺ: ഫാസ്റ്റ്ഫുഡ് ഭീമൻ ബർഗർ കിങ്ങിനെതിരെ പരാതി. ഇറച്ചിയും പച്ചക്കറികളും കുത്തിനിറച്ച് വലിയ സൈസുണ്ടെന്ന രീതിയിൽ മെനുവിൽ ബർഗറിന്റെ ചിത്രം നൽകി കമ്പനി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പരാതി. ബർഗർ കിങ്ങിന്റെ എതിരാളികളായ മക്ഡൊണാൾഡിനും വെൻഡിക്കു​മെതിരെ യു.എസിൽ സമാന രീതിയിലുള്ള പരാതിയുണ്ട്. മെനുവിലുള്ളത് യഥാർഥ ബർഗറി​നെക്കാൾ 35ശതമാനം കൂടുതൽ വലിപ്പമുള്ള ചിത്രമാണ് എന്നാണ് ആരോപണം.

ഇറച്ചിയും പച്ചക്കറികളുമൊക്കെ കുത്തിനിറച്ച് തുളുമ്പിയ രീതിയിലുള്ള ബർഗർ ആണ് ചിത്രത്തിലുള്ളത്. കസ്റ്റമർക്ക് കിട്ടുന്നതിൽ ഇറച്ചി കുറവാണ് താനും. എന്നാൽ ചിത്രത്തിൽ കാണുന്ന രീതിയിലുള്ള ബർഗർ നൽകേണ്ട ആവശ്യമേയില്ലെന്നാണ് കമ്പനിയുടെ പ്രതികരണം.

ടെലിവഷൻ, ഓൺലൈൻ പരസ്യങ്ങൾ വഴി ബർഗർ കമ്പനി തെറ്റിദ്ധരിപ്പിക്കുകയാണെന്ന അവകാശവാദങ്ങൾ യു.എസ് ജഡ്ജി തള്ളിക്കളഞ്ഞു. അടുത്തിടെ, പരസ്യത്തിൽ കാണുന്ന രീതിയിലുള്ള സാധനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ടാകോ ബെല്ലിനെതിരെയും പരാതി ഉണ്ടായിരുന്നു.

Burger King faces lawsuit claiming Whopper too small

Tags:    
News Summary - Burger King faces lawsuit claiming Whopper too small

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.