തുർക്കിയ പാർലമെന്റിൽ കൂട്ടത്തല്ല്; രണ്ട് എം.പിമാർക്ക് പരിക്ക് -വിഡിയോ

അങ്കാറ: തുർക്കിയ പാർലമെന്റിൽ എം.പിമാർ തമ്മിൽ കൂട്ടത്തല്ല്. ജയിലിലായ പാർലമെന്റ് എം.പിയെ കുറിച്ചുള്ള ചർച്ചക്കിടെയാണ് സംഘർഷമുണ്ടായത്. എം.പിമാർ പരസ്പരം തല്ലുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

എം.പിമാരിലൊരാളായ അഹമെത് സിക് പാർലമെന്റിൽ സംസാരിക്കുന്നതിനിടെ മറ്റ് എം.പിമാരെത്തി അദ്ദേഹത്തെ മർദിക്കുകയായിരുന്നു. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പാർട്ടിക്കാരാണ് എം.പിയെ മർദിച്ചതെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തത്.

തന്റെ പാർട്ടിക്കാരനായ എം.പിയെ രാഷ്ട്രീയപ്രേരിതമായാണ് തടവിലിട്ടിരിക്കുന്നതെന്നാണ് അഹമെത് സിക് പറഞ്ഞു. ഉർദുഗാന്റെ പാർട്ടിയെ എം.പി തീവ്രവാദി പാർട്ടിയെന്നും വിളിച്ചു. തുടർന്നാണ് എം.പിക്കെതിരെ പാർലമെന്റിൽ നിന്നും ആക്രമണമുണ്ടായത്.

രണ്ട് എം.പിമാർക്ക് സംഘർഷത്തിൽ പരിക്കേറ്റുവെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഒരു എം.പി സ്ത്രീയാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ പാർട്ടിയുടെ തലവൻ ഒസ്ഗുർ ഒസെൽ പറഞ്ഞു. വാക്കുകൾ കൊണ്ട് പോരാടേണ്ട വേദിയിൽ നിലത്ത് രക്തം വീഴ്ത്തിയാണ് അവരുടെ പോരാട്ടം. വനിത എം.പിയെ അവർ മർദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Lawmakers in Turkey exchange blows in parliament, 2 MPs injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.