കമല ഹാരി​സിനേക്കാളും സൗന്ദര്യമുണ്ടെന്ന് ട്രംപ്; അധിക്ഷേപം തുടർന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാർഥി

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെതി​രായ അധിക്ഷേപം തുടർന്ന് ഡോണാൾഡ് ട്രംപ്. ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് ട്രംപിന്റെ പരാമർശം. കമല ഹാരിസിനേക്കാളും സൗന്ദര്യം തനിക്കുണ്ടെന്നാണ് ട്രംപിന്റെ പ്രസ്താവന.

ടൈം മാസികയുടെ കൈവശം കമല ഹാരിസിന്റെ നല്ല ചിത്രമുണ്ടായിരുന്നില്ല. അവർ കമലയുടെ ചിത്രം ഒരു ആർട്ടിസ്റ്റിനെ കൊണ്ട് വരപ്പിക്കുകയാണുണ്ടായത്. ബൈഡന് എന്താണ് സംഭവിച്ചത്. താൻ ആദ്യം ബൈഡനെതിരെയാണ് മത്സരിച്ചത്. ഇപ്പോൾ ആർക്കെതി​രെയോ മത്സരിക്കുന്നു. ആരാണ് ഈ ഹാരിസെന്നും ഡോണാൾഡ് ട്രംപ് ചോദിച്ചു.

നേരത്തെ കമല ഹാരിസിനെ താൻ ബഹുമാനിക്കുന്നില്ലെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. അവരുടെ ബുദ്ധിയേയും താൻ ബഹുമാനിക്കുന്നില്ല.കമല ഹാരിസ് ഏറ്റവും മോശം പ്രസിഡന്റായിരിക്കും. നമ്മൾ ജയിക്കേണ്ടത് അത്യാവശ്യമാണെന്ന് താൻ കരുതുന്നു. വ്യക്തിപരമായ ആക്രമണം നല്ലതാണെങ്കിലും മോശമാണെങ്കിലും കമല തന്നെ വ്യക്തിപരമായ ആക്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു

കമല ഹാരിസിനോട് തനിക്ക് കടുത്ത ദേഷ്യമാണ് ഉള്ളത്. ഈ രാജ്യത്തിനെതിരായ അവർ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് തനിക്ക് ദേഷ്യം. യു.എസ് ജുഡീഷ്യറി സംവിധാനത്തെ അവർ എനിക്കെതിരെ ഉപയോഗിച്ചുവെന്നും ട്രംപ് ആരോപിച്ചിരുന്നു.

Tags:    
News Summary - Trump continues personal attacks against Harris: ‘I’m a better looking person’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.