ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് കൈ​റോ സ​മാ​ധാ​ന ഉ​ച്ച​കോ​ടി

കൈ​റോ: ഇ​സ്രാ​യേൽ ആക്രമണത്തിൽ ഗ​സ്സ​യി​ൽ ആ​യി​ര​ങ്ങ​ൾ മ​രി​ച്ചു​വീ​ഴു​മ്പോ​ൾ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് കൈ​റോ സ​മാ​ധാ​ന ഉ​ച്ച​കോ​ടി. ഫ​ല​സ്തീ​നി​ക​ൾ ജ​ന്മ​ദേ​ശ​ത്ത് തു​ട​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ്, ഗ​സ്സ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ മാ​നു​ഷി​ക ഇ​ട​നാ​ഴി​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

യു​ദ്ധ​ക്കെ​ടു​തി​യാ​ൽ വ​ല​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ൽ സ​ഹാ​യ​മെ​ത്തി​ക്ക​ണമെന്നും ഇ​സ്രാ​യേ​ൽ- ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷം ശാ​ശ്വ​ത​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്നും ഏകദിന ഉ​ച്ച​കോ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽസീ​സി പ​റ​ഞ്ഞു. കൃ​ത്യ​മാ​യ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന്​ ഒ​ന്നി​ക്കാ​ൻ അ​ദ്ദേ​ഹം ലോ​ക​രാ​ഷ്ട്ര​ങ്ങ​ളെ ആ​​ഹ്വാ​നം ചെ​യ്തു. സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ കൊ​ണ്ട് കെ​ട്ടി​പ്പ​ടു​ത്ത മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ ഗ​സ്സ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ എ​വി​ടെ​പ്പോ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ​ര​മാ​ധി​കാ​ര​ത്തോ​ടെ​യു​ള്ള സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ജ്യം സ്ഥാ​പി​ക്ക​പ്പെ​ട​ണം. ഗ​സ്സ​യി​ലേ​ക്കു​ള്ള റ​ഫ അ​തി​ർ​ത്തി ഈ​ജി​പ്ത് ഒ​രി​ക്ക​ലും അ​ട​ച്ചി​ട്ടി​ല്ലെ​ന്നും അ​ൽ സീ​സി പ​റ​ഞ്ഞു.

സി​വി​ലി​യ​ന്മാ​ർ​ക്കു​നേ​രെ ഇ​ട​ത​ട​വി​ല്ലാ​ത്ത ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ​ക്രൂ​ര​വും അ​ന്യാ​യ​വു​മാ​ണെ​ന്ന് ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല പ​റ​ഞ്ഞു.

ഗ​സ്സ​യി​ൽ മാ​നു​ഷി​ക ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും മാ​ത്ര​മേ സ​മാ​ധാ​ന​പാ​ത തു​റ​ക്കാ​നാ​കൂ​വെ​ന്നും പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ ഇ​ട​പെ​ട​ൽ ഇ​നി​യും വൈ​കി​യാ​ൽ ഗ​സ്സ​യി​ൽ ആ​യി​ര​ങ്ങ​ൾ മ​രി​ച്ചു​വീ​​ഴു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു.

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​ൽ സൗ​ദ്, ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി, കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ഹ്മ​ദ് അ​ൽ സ​ബാ​ഹ്, തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​ക​ൻ ഫി​ദാ​ൻ, ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ശി​യ അ​ൽ സു​ദാ​നി, ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജി​യോ​ർ​ജി​യ മെ​ലോ​നി, സ്​​പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ്, ഗ്രീ​ക്ക് പ്ര​ധാ​ന​മ​ന്ത്രി കി​രി​യാ​കോ​സ് മി​റ്റ്സോ​ടാ​കി​സ്, സൈ​പ്ര​സ് പ്ര​സി​ഡ​ന്റ് നി​കോ​സ് ക്രി​സ്റ്റോ​ഡു​ലി​ഡ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്റ് സി​റി​ൽ റാ​മ​ഫോ​സ, ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ന്ന​ലി​ന ബ​ർ​ബോ​ക്, ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി കാ​ത​റി​ൻ കൊ​ളോ​ണ, ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യോ​ക കാ​മി​കാ​വ, ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​യിം​സ് ​​െക്ല​വ​ർ​ലി, നോ​ർ​വീ​ജി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്പ​ൻ ബാ​ർ​ത് എ​യ്ഡെ, റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി മി​ഖാ​ഈ​ൽ ബോ​ഗ്ദ​നോ​വ്, ചൈ​ന​യു​ടെ മി​ഡി​ലീ​സ്റ്റ് പ്ര​തി​നി​ധി സാ​യ് ജു​ൻ, യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് ചാ​ൾ​സ് മൈ​ക്ക​ൽ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ദേ​ശ​ന​യ മേ​ധാ​വി ജോ​സ​പ് ബോ​റ​ൽ തു​ട​ങ്ങി​യ​വ​രും ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Cairo Peace Summit on Israel Palestine Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.