കോപ്പൻ ഹേഗൻ: ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനക്ക് ചൈനയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നിലവിൽ യാതൊരു ഭീഷണിയും ഇല്ല. എന്നാൽ, കോവിഡ് സാഹചര്യം വിലയിരുത്താൻ കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗെ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനായി ശാസ്ത്രത്തിലൂന്നിയതും വിവേചന രഹിതവുമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം രാജ്യങ്ങളോട് അഭ്യർഥിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. പിന്നാലെ പല യൂറോപ്യൻ രാജ്യങ്ങളും ചൈനയിൽ നിന്നും വരുന്ന യാത്രക്കാർക്ക് പരിശോധന കർശനമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.