ഹോ​േ​ങ്കാങ്ങിലെ ലോക് ഇവാ ചൗ അതിർത്തിയിൽ ചൈനയിലേക്ക് പോകാൻ നിൽക്കുന്നവർ സെൽഫി എടുക്കുന്നു

ചൈന തുറന്നു; നാട്ടിലെത്താൻ വൻ തിരക്ക്

ബെയ്ജിങ്: മൂന്നുവർഷത്തിനുശേഷം ചൈന അതിർത്തി തുറന്നതോടെ നാട്ടിലെത്താൻ വൻ തിരക്ക്. കോവിഡ് മൂലം 2020ൽ ഏർപ്പെടുത്തിയ ക്വാറന്റീൻ ഒഴിവാക്കിയതോടെ നിരവധി പേരാണ് ഞായറാഴ്ച മുതൽ ചൈനീസ് അതിർത്തി കടന്നത്.

പലരും ചൈനയിലെ കുടുംബത്തെ സന്ദർശിക്കാനാണ് എത്തിയത്. വിദ്യാർഥികളും തൊഴിൽ ആവശ്യാർഥം പുറംരാജ്യങ്ങളിലും ഹോങ്കോങ്ങിലും പോയവരും അടക്കം പലരും മൂന്നും നാലും വർഷത്തിനുശേഷമാണ് കുടുംബത്തെ കാണുന്നത്. ഹോങ്കോങ്ങിൽനിന്ന് റോഡ് മാർഗവും നിരവധിപേർ ചൈനയിലേക്ക് എത്തുന്നുണ്ട്.

2020ന്റെ തുടക്കത്തിൽ കോവിഡ് കണ്ടെത്തിയതിനെത്തുടർന്ന് ഏർപ്പെടുത്തിയ കർശന നിബന്ധനകളുള്ള ‘സീറോ കോവിഡ്’ നയം കഴിഞ്ഞ മാസമാണ് ചൈന ഭേദഗതി ചെയ്തത്. വൻ ഇളവുകൾ ഞായറാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്.

Tags:    
News Summary - China opened up; huge rush to reach the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.