ബെയ്ജിങ്: ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ കൊറോണ വൈറസിെൻറ സജീവ സാന്നിധ്യത്തിനുള്ള സാധ്യത കുറവാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയെ തള്ളി ചൈന. വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ബീഫിലും ചെമ്മീനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന ആവർത്തിച്ചു.
വെള്ളിയാഴ്ച ബ്രസീലിൽനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ബീഫ് പായ്ക്കറ്റിെൻറ പുറത്ത് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് ചൈനീസ് അധികൃതർ അറിയിച്ചതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു.
മൂന്നു പായ്ക്കറ്റുകളുടെ പുറത്ത് സജീവമായ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായും പറയുന്നു. ആഗസ്റ്റ് ഏഴിനാണ് ചൈനീസ് തുറമുഖത്ത് പായ്ക്കറ്റുകൾ എത്തിയത്. ആഗസ്റ്റ് 17ന് വുഹാനിലെ കോൾഡ് സ്റ്റോറേജിൽ എത്തിച്ചു. കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോറേജ് കേന്ദ്രത്തിലെ നുറോളം ജീവനക്കാരുടെ സാമ്പിളുകൾ പരിശോധിച്ചു. 200ഓളം സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. നേരത്തേ അർജൻറീനയിൽനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ബീഫിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന അറിയിച്ചിരുന്നു.
ലാൻസോ പ്രവിശ്യയിൽ ഇറക്കുമതി ചെയ്ത ചെമ്മീനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന അറിയിച്ചിരുന്നു. തിയാൻജിൻ പ്രദേശത്ത് ചെമ്മീൻ വിൽപ്പന നടത്തുകയും ചെയ്തു. കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കോൾഡ് സ്റ്റോറേജ് താൽകാലികമായി അടച്ചു. എല്ലാ ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഒക്ടോബർ 21നാണ് ചെമ്മീൻ ഇറക്കുമതി ചെയ്തത്. നവംബർ എട്ടിന് ലാൻസോ പ്രവിശ്യയിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.