ലോകമെമ്പാടുമുള്ള വന്യജീവികളുടെ ഏറ്റവും രസകരമായ ഫോട്ടോഗ്രാഫുകൾ ശേഖരിക്കാനായി ഏർപ്പെടുത്തിയ രാജ്യാന്തര 'കോമഡി വൈൽഡ് ലൈഫ് ഫോട്ടോ അവാർഡ് 2021'ലെ അവസാന 42 ഫോട്ടോകളുടെ ചുരുക്കപ്പട്ടികയായി. 7,000ത്തോളം എൻട്രികളിൽ നിന്നാണ് അവസാന ചുരുക്കപ്പട്ടിക തയാറാക്കിയത്. വിഡിയോ വിഭാഗത്തിലും മത്സരമുണ്ട്. ഇന്ത്യയിൽ നിന്നും നാല് എൻട്രികൾ അവസാന 42ൽ ഇടംപിടിച്ചു.
പ്രഫഷണൽ വൈൽഡ് ഫോട്ടോഗ്രാഫർമാരായ പോൾ ജോയ്സൺ, ടോം സുല്ലാം എന്നിവർ ചേർന്ന് 2015ലാണ് അന്താരാഷ്ട്ര തലത്തിൽ ഈ അവാർഡ് ഏർപ്പെടുത്തിയത്. വന്യജീവി ചിത്രങ്ങളിലെ നർമം ഒപ്പിയെടുത്ത് ശേഖരിക്കുകയാണ് അവാർഡിന് പിന്നിലെ ലക്ഷ്യം. ഇത്തരത്തിൽ എല്ലാ വൻകരകളിലെയും അപൂർവ ചിത്രങ്ങൾ ഒരു പുസ്തകത്തിൽ ശേഖരിച്ചിട്ടുണ്ട്. അവസാന 42ൽ ഇടംപിടിച്ച ചില ഫോട്ടോകൾ:
ചിരിക്കുന്ന പാമ്പ് -ആദിത്യ ശീർസാഗർ (ഇന്ത്യ)
മൺഡേ മോണിങ് മൂഡ് -ആൻഡ്ര്യൂ മായിസ് (ദക്ഷിണാഫ്രിക്ക)
വഴികാണിക്കുന്ന പെൻഗ്വിൻ- കാരോൾ ടെയ്ലർ- (യു.കെ)
സ്കൂളിലേക്ക് - ചീ കീ ടോ (സിംഗപ്പൂർ)
മങ്കി റൈഡിങ്- ഡ്രിക്ക് യാൻ (നെതർലൻഡ്സ്)
മഹാനായ മഹർഷി- ഗുരുമൂർത്തി (ഇന്ത്യ)
ഹമ്മോ... എല്ലാം പോയി- ജീൻസൻ (യു.കെ)
റിഹേഴ്സൽ -ലീ സ്കാഡൻ (ആസ്ട്രേലിയ)
ഫോട്ടോ എടുക്കാൻ തന്നോട് പറഞ്ഞോ! - പാട്രിക് ഡെർലാം (യു.എസ്.എ)
ഡാൻസിങ് മങ്കി- സരോഷ് ലോധി (ഇന്ത്യ)
ബി ഹാപ്പി ഫോറെവർ - അക്സൽ ബോക്കർ (ജർമനി)
ഇന്നൊരു മൂഡില്ല- ക്ലമെന്റ്സ് ഗ്വിനാർഡ് (ഫ്രാൻസ്)
ഇതൊക്കെ എന്ത് - സിദ്ധാന്ദ് അഗർവാൾ (ഇന്ത്യ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.