ലാഹോർ: സമൂഹമാധ്യമ താരം ഖന്ദീൽ ബലൂചിന്റെ കൊലപാതകത്തിൽ പ്രതിയായ സഹോദരനെ കോടതി വെറുതെ വിട്ടു. പാകിസ്താനെ പിടിച്ചുകുലുക്കിയ കേസിൽ മുൽത്താനിലെ അപ്പീൽ കോടതിയാണ് സഹോദരൻ മുഹമ്മദ് വസീമിനെ കുറ്റമുക്തനാക്കിയത്.
അതിപ്രശസ്തയായ സമൂഹമാധ്യമ താരമായിരുന്നു 26കാരിയായ ഖന്ദീൽ ബലൂച്. ലക്ഷക്കണക്കിന് ആരാധകരാണ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നത്. പാരമ്പര്യവാദികളുടെയും യാഥാസ്ഥിതികരുടെയും കണ്ണിലെ കരടായി മാറിയ ഖന്ദീലിന്റെ ജീവിതം അപകടത്തിലാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടക്കാണ് 2016 ജൂലൈയിൽ വീട്ടിൽ വെച്ച് അവർ കൊല്ലപ്പെടുന്നത്. കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് സഹോദരൻ വസീമാണ് കൃത്യം നിർവഹിച്ചത്. 2019ൽ കോടതി വസീമിന് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കൾ മാപ്പുനൽകിയതിനെ തുടർന്നാണ് അപ്പീൽ കോടതി വസീമിനെ വെറുതെ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.