ചൈനയിലെ കോവിഡ് വ്യാപനം യൂ​റോപ്പിനെ ബാധിക്കില്ലെന്ന് ഡബ്ല്യു.എച്ച്.ഒ

​ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ ബാധിക്കില്ലെന്ന് ലോകകാര്യസംഘടന. ചൈനയിൽ നിന്ന​ുള്ള വിവരമനുസരിച്ച് നിലവിൽ യാതൊരുഭീഷണിയുമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ യൂറോപ്പ് ഡയരക്ടർ ഹാൻസ് കു​െഗ്ല പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താൻ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്നും ക്ലൂഗെ അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിനായി ശാസ്ത്രീയവും വിവേചന രഹിതവുമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യർഥിച്ചു. ​ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ​തോടെ ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. പിന്നാലെ ​യൂറോപ്യൻ രാജ്യങ്ങളും ചൈനയിൽ നിന്നു വരുന്ന യാത്രക്കാർക്ക് പരിശോധന കർശനമാക്കിയിരുന്നു.

Tags:    
News Summary - COVID in Europe: China’s surge not a cause for concern ‘at this time’ says WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.