ബെയ്ജിങ്: ജനസംഖ്യയുടെ 80 ശതമാനത്തിനും കോവിഡ് ബാധിച്ചുവെന്ന് ചൈന. രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച പഠനഫലം പുറത്ത് വിട്ടത്. അടുത്ത മൂന്ന് മാസത്തിൽ വലിയ കോവിഡ് ബാധ ചൈനയിലുണ്ടാവാനുള്ള സാധ്യത വിരളമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ചൈനയിലെ പുതുവർഷത്തോട് അനുബന്ധിച്ച് ആഘോഷങ്ങൾ നടക്കുന്നതിനാൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നേക്കാം. എന്നാൽ, പുതിയൊരു തരംഗത്തിന് സാധ്യതയില്ലെന്നാണ് ചൈനയുടെ സെന്റർ ഫോർ ഡീസിസ് കൺട്രോളിലെ ശാസ്ത്രജ്ഞർ അറിയിച്ചു.
ചൈനീസ് പുതുവത്സരത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുക. ചൈന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ ജനങ്ങളുടെ യാത്രകൾ ഇക്കുറി വർധിക്കുമെന്നാണ് റിപ്പോർട്ട്. സീറോ കോവിഡ് നയത്തിൽ നിന്നും മാറിയാണ് ചൈന നിയന്ത്രണങ്ങൾ കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.