ജറൂസലം: ജറൂസലമിലേക്ക് യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇസ്രായേൽ എംബസി മാറ്റിയതിനു പിറകെ ചെക്ക് റിപ്പബ്ലിക്കും. വ്യാഴാഴ്ച തെൽഅവീവിലെ തങ്ങളുടെ എംബസിക്ക് ജറൂസലമിൽ അനുബന്ധ ശാഖ തുറന്നതായി ചെക്ക് റിപ്പബ്ലിക് അറിയിച്ചു.
നീക്കം തങ്ങളുടെ രാജ്യത്തിനും പൗരന്മാർക്കും മേൽ നടത്തിയ നിർലജ്ജമായ കടന്നുകയറ്റമാണെന്ന് ഫലസ്തീൻ കുറ്റപ്പെടുത്തി. അറബ് ലീഗും ഇതിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ തുർക്കിയും പ്രതിഷേധം രേഖപ്പെടുത്തി. യു.എൻ നിയമങ്ങൾക്ക് വിരുദ്ധമായാണ് ചെക്ക് റിപ്പബ്ലിക്കിെൻറ നടപടിയെന്നും ഇതിൽനിന്നു പിന്മാറണമെന്നും തുർക്കി വിദേശ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.