വാഷിങ്ടൺ: പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ അല്ലെന്ന് റിപ്പോർട്ട്. ഇദ്ദേഹത്തെ താലിബാൻ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യു.എസ് മാധ്യമമായ വാഷിങ്ടൺ എക്സാമിനർ പുറത്തുവിട്ട റിപ്പോർട്ട്.
കാന്തഹാറിലെ സ്പിൻ ബോൾഡാക് പ്രവിശ്യയിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ നടന്ന ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ജൂലൈ 16നാണ് ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. സ്പിൻ ബോൾഡാകിലേക്ക് പോകുന്നതിനിടെ കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഡാനിഷ് സഞ്ചരിക്കുകയായിരുന്ന സേനവ്യൂഹത്തിനു നേരെ താലിബാൻ ആക്രമണം നടത്തി.
തുടർന്ന് സംഘത്തിെൻറ കമാൻഡറടക്കം കുറച്ചുപേർ വഴിപിരിഞ്ഞുപോയി. ആക്രമണത്തിൽ പരിക്കേറ്റ ദാനിഷിന് അടുത്തുള്ള മസ്ജിദിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
എന്നാൽ, മാധ്യമപ്രവർത്തകൻ പള്ളിയിൽ ഉണ്ടെന്നറിഞ്ഞ താലിബാൻ പള്ളിക്കു നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് എക്സാമിനർ റിപ്പോർട്ടിൽ പറയുന്നു.
ദാനിഷ് ആരാണെന്നുറപ്പു വരുത്തി മർദിച്ചവശനാക്കിയ ശേഷം വെടിവെച്ച് മുഖവും ശരീരവും വികൃതമാക്കുകയും ചെയ്തു. ഈ നടപടിയിലൂടെ യുദ്ധനിയമങ്ങൾപോലും താലിബാൻ പരിഗണിക്കുന്നില്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ദാനിഷിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കമാൻഡറും മറ്റ് സൈനികരും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.