മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ആണവ സംരക്ഷണ സേന തലവൻ ലഫ്റ്റനന്റ് ഇഗോർ കിറില്ലോവ് (57) ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക് പൗരനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനു പിന്നിൽ തങ്ങളാണെന്ന് നേരത്തെ യുക്രെയ്ൻ സേന അവകാശവാദം ഉന്നയിച്ചിരുന്നു.
റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനായ ഇഗോൾ കഴിഞ്ഞ ദിവസമാണ് ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് മരണത്തിന് കീഴടങ്ങിയത്. സ്ഫോടനത്തിൽ ഇഗോറിന്റെ സഹായിയായ സൈനികനും കൊല്ലപ്പെട്ടു. ക്രെംലിനിൽനിന്ന് ഏഴു കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്.2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.