വാഷിങ്ടൺ: പ്രതിരോധ രഹസ്യങ്ങൾ കൈവശം വെച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ. ഗൂഢാലോചന അടക്കം 7 കുറ്റങ്ങൾ നിലനിൽക്കുമെന്ന് മിയാമി ഫെഡറൽ കോടതി വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ട്രംപിനെ ജാമ്യത്തിൽ വിട്ടു. കുറ്റക്കാരനല്ലെന്ന് ഡോണാൾഡ് ട്രംപ് കോടതിയിൽ ആവർത്തിച്ചു.
വൈറ്റ് ഹൗസിൽ നിന്ന് രേഖകൾ കടത്തിക്കൊണ്ടുപോയോ എന്ന് അന്വേഷിക്കുന്നതിന് കഴിഞ്ഞ ആഗസ്റ്റിൽ ട്രംപിന്റെ മാറ ലാഗോ എസ്റ്റേറ്റ് വസതിയിൽ എഫ്.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. വസതിയിൽ നിന്ന് രഹസ്യ രേഖകളുടെ കെട്ടുകളാണ് എഫ്.ബി.ഐ കണ്ടെടുത്തത്.
അധികാരമൊഴിഞ്ഞ ശേഷം ഔദ്യോഗിക രഹസ്യ രേഖകൾ കടത്തിക്കൊണ്ടുപോയെന്ന കേസിൽ ഡോണൾഡ് ട്രംപിനെതിരെ ഏഴ് കുറ്റങ്ങൾ ചുമത്തിയിരുന്നു. ഗൂഢാലോചന, തെറ്റായ പ്രസ്താവന, നീതി നിർവഹണം തടസ്സപ്പെടുത്തൽ, രഹസ്യ രേഖകൾ നിയമവിരുദ്ധമായി കൈവശം വെക്കൽ തുടങ്ങിയവയാണ് ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
രണ്ടാം തവണയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. നീലച്ചിത്ര നടിയുമായുള്ള ബന്ധം മറച്ചുവെക്കുന്നതിന് പണം നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിൽ ട്രംപിനെതിരെ ന്യൂയോർക് കോടതി കുറ്റം ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.