ചൈനയിൽ നാല് മണിക്കൂർ നീണ്ട മണൽ കൊടുങ്കാറ്റ്, ഭയന്ന് ജനം

ഖിൻഗായ്: ചൈനയിൽ ഭീതിയുണർത്തി നാല് മണിക്കൂർ നീണ്ട് നിന്ന മണൽ കൊടുങ്കാറ്റ് വീശി. തവിട്ട് നിറമുള്ള ഹിമപ്രവാഹം പോലെ തോന്നിക്കുന്ന മണൽ കൊടുങ്കാറ്റ് സമൂഹമാധ്യമത്തിലും തരംഗം സൃഷ്ടിച്ചു. ചൈനയുടെ വടക്ക് പടിഞ്ഞാറൻ ചൈനയിലെ ഖിൻഗായ് പ്രവിശ്യയിലെ മരുഭൂമി പ്രദേശത്താണ് കൊടുങ്കാറ്റടിച്ചതെന്ന് കാലാവസ്ഥാ പ്രവചന കമ്പനിയായ അക്യൂവെതർ അറിയിച്ചു.

ബുധനാഴ്ചയാണ് കൊടുങ്കാറ്റ് വീശിയത്. ഹൈക്സി മോംഗോളിലും ടിബറ്റിലെ ചില പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ ഭീതിപ്പെടുത്തുന്ന രീതിയിലാണ് മണൽ പറന്നുയർന്നത്. ഇതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഖിൻഗായിയിൽ 200 മീറ്റർ ദൂരം വരെ പോലും കാണാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. സൂര്യവെളിച്ചവും മറഞ്ഞുപോയി.

ഭയന്ന പ്രദേശവാസികളും വിനോദ സഞ്ചാരികളും വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. ചൈനയിൽ ഉഷ്ണതരംഗം കടുത്ത സാഹചര്യമായിരുന്നു. കൂടാതെ ഈ മാസങ്ങൾ ചൈനയിൽ കടുത്ത വേനൽ അനുഭവപ്പെടുകയും ചെയ്തത് മണൽ കൊടുങ്കാറ്റിന്‍റെ തീവ്രത കൂട്ടാൻ കാരണമായതായി അക്യൂവെതർ റിപ്പോർട്ട് ചെയ്തു.

News Summary - Dramatic Video Shows Massive Sandstorm Ripping Through Parts Of Northwest China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.