ന്യൂഡൽഹി: പാകിസ്താനിലെ ബലൂചിസ്താനിലുണ്ടായ ഭൂകമ്പത്തിൽ 80 വീടുകൾ തകർന്നു. കുസ്ദാർ ജില്ലയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ഔർനാജിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 200ഓളം കുടുംബങ്ങൾക്ക് വീട് നഷ്ടമായെന്നാണ് കണക്കാക്കുന്നത്. ഏകദേശം അരമിനിറ്റ് മാത്രമാണ് ഭൂകമ്പം നീണ്ടു നിന്നത്. ആളുകൾ ഉടൻ തന്നെ വീടുകളിൽ നിന്നും പുറത്തേക്ക് പോയതിനാൽ വലിയ ദുരന്തം ഒഴിവായി. പിന്നീട് തുടർ ചലനങ്ങളുണ്ടായതായും റിപ്പോർണ്ട്.
ഔർനാജിയുടെ സമീപത്ത് ഭൂകമ്പം വലിയ നാശ നഷ്ടങ്ങളുണ്ടായി. 80 വീടുകൾ പൂർണമായും 260 വീടുകൾ ഭാഗികമായും തകർന്നുവെന്ന് കുസ്ദാർ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. മണ്ണുകൊണ്ട് നിർമ്മിച്ച വീടുകളാണ് തകർന്നവയിൽ ഭൂരിപക്ഷവുമെന്നും അദ്ദേഹം അറിയിച്ചു. ഭൂകമ്പത്തിൽ ആളപായമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.