കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 പേര്‍ മരിച്ചു. ഇതില്‍ അഞ്ച് സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
പടിഞ്ഞാറന്‍ ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണാണ് മരണങ്ങളെന്ന് പ്രവിശ്യ വക്താവ് ബാസ് മുഹമ്മദ് സര്‍വാരി പറഞ്ഞു. മുഖര്‍ ജില്ലയിലും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2015ല്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രാജ്യത്ത് 280 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.