അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയയിലെ ഗോൽകയ നഗരത്തിൽ ഭൂകമ്പമുണ്ടായി 50 പേർക്ക് പരിക്കേറ്റു. ഭൂകമ്പമാപിനിയിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ബുധനാഴ്ച പുലർച്ചെ നാലിനാണ്.
അങ്കാറയിലും ഇസ്തംബുളിലും ഉൾപ്പെടെ അനുരണനമുണ്ടായി. ആളുകൾ ഭീതിദരായി താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങി. ജനലിൽ, ബാൽക്കണിവഴി ചാടിയവരാണ് പരിക്കേറ്റവരിലധികവും. ചില കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. 1999 ആഗസ്റ്റിൽ വടക്കുപടിഞ്ഞാറൻ തുർക്കിയയിൽ 17000 പേർ കൊല്ലപ്പെട്ട വൻ ഭൂകമ്പമുണ്ടായിരുന്നു.
മേഖലയിലെ 80 ശതമാനം കെട്ടിടങ്ങളിൽ അതിന് ശേഷം പുനർ നിർമിച്ചവയാണ്. അതേവർഷം നവംബറിൽ 800ഓളം പേർ കൊല്ലപ്പെട്ട ഭൂകമ്പമുണ്ടായ ഭാഗങ്ങളിൽതന്നെയാണ് ബുധനാഴ്ച ഭൂചലനമുണ്ടായത്. ഭൂകമ്പത്തെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ കെട്ടിടങ്ങൾ നിർമിച്ചതിനാലാണ് ഇപ്പോൾ വൻ ദുരന്തമുണ്ടാകാതിരുന്നതെന്ന് വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.