ഗാബറോൺ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മൊത്തം ആനകളുടെ മൂന്നിലൊന്നും ഉൾെക്കാള്ളുന്ന ബൊട്സ്വാനയിൽ ആനകളുടെ കൂട്ട ചെരിയലിന് ഇടയാക്കിയത് ബാക്ടീരിയ. സയേനാ ബാക്ടീരിയ വെള്ളത്തിൽ കലർന്നതാണ് ആനകൾ െചരിയാൻ കാരണമെന്ന് സർക്കാർ കണ്ടെത്തി. ഇൗ ബാക്ടീരിയ വെള്ളത്തെ വിഷമുള്ളതാക്കി മാറ്റിയതായി വൈൽഡ്ലൈഫ് ആൻഡ് നാഷനൽ പാർക്സ് ഡിപ്പാർട്മെൻറിലെ പ്രിൻസിപ്പൽ വെറ്ററിനറി ഒാഫിസർ മാദി റൂബൻ പറഞ്ഞു. ആനയുടെ ജഡം പരിശോധിക്കുകയും ജല സാമ്പ്ൾ ശേഖരിക്കുകയും ചെയ്താണ് ഇൗ നിഗമനത്തിലെത്തിയത്. വിമാനങ്ങളടക്കം ഉപയോഗിച്ചാണ് പഠനം നടത്തിയത്. അതേസമയം, ഇൗ വെള്ളം കുടിച്ച ജീവികളിൽ ആനകൾ മാത്രം മരിക്കാൻ കാരണമെന്താണെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ജൂലൈ മാസത്തിൽ 281 ആനകൾ ചെരിഞ്ഞതോടെയാണ് സർക്കാർ അന്വേഷണം ആരംഭിച്ചത്. ഇതുവരെ 330 എണ്ണത്തിന് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ പറഞ്ഞു. ബൊട്സ്വാനയിൽ 1.30 ലക്ഷം ആനകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.