ഇലോൺ മസ്​കും ഗ്രിംസും വേർപിരിഞ്ഞു

ന്യൂയോർക്​: മൂന്നുവർഷത്തെ ബന്ധത്തിനുശേഷം സ്​പേസ്​-എക്​സ്,ടെസ്​ല സ്​ഥാപനും ശതകോടീശ്വരനുമായ ഇലോൺ മസ്​കും ഗ്രാമി പുരസ്​കാര ജേതാവ്​ ഗ്രിംസും തമ്മിൽ വേർപിരിഞ്ഞു.

മസ്​ക്​ തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​. കനേഡിയൻ ഗായികയാണ്​ ഗ്രിംസ്​. ഇരുവർക്കും ഒരു വയസുള്ള മകനുണ്ട്​. 2018ലാണ്​ 50കാരനായ മസ്​കും 33 കാരിയായ ഗ്രിംസും പ്രണയത്തിലായത്​. കനേഡിയൻ എഴുത്തുകാരി ജസ്​റ്റിൻ വിൽസണുമായി വിവാഹമോചനം നേടിയിരുന്നു മസ്​ക്​. വെസ്​റ്റ്​ വേൾഡ്​ താരം തുലാല റിലെയെ രണ്ടുതവണ വിവാഹം ചെയ്​തിട്ടുണ്ട്​. ഈ ബന്ധവും പിരിഞ്ഞു. 

Tags:    
News Summary - Elon Musk, Grimes break up after three years together,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.