ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം: സൈനിക നടപടിയിലൂടെ മാത്രം പരിഹാരമുണ്ടാക്കാനാവില്ല -ഇ.യു

ബ്രസൽസ്: ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ സൈനിക നടപടിയിലൂടെ മാത്രം പരിഹാരമുണ്ടാക്കാനാവില്ലെന്ന് യുറോപ്യൻ യൂണിയൻ. രണ്ട് രാഷ്ട്രങ്ങൾ രുപീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് യുറോപ്യൻ യൂണിയന്റെ വിദേശനയ മേധാവി ജോസഫ് ബോറെൽ പറഞ്ഞു. യുറോപ്യൻ യൂണിയന്റെ ഉദ്യമത്തിന് ജർമ്മനിയും പിന്തുണയറിയിച്ചു.

രണ്ട് രാഷ്ട്രങ്ങൾ രൂപീകരിക്കുകയാണ് പ്രശ്നം പരിഹരിക്കാനുള്ള ഏകപോംവഴിയെന്ന ജർമ്മൻ വിദേശകാര്യമന്ത്രി അന്നലേന ബായേർബോക്ക് പറഞ്ഞു. ദ്വിരാഷ്ട്രത്തെ ജർമനിയും പിന്തുണക്കുമെന്നും അവർ പറഞ്ഞു. ഇതുമാത്രമാണ് പ്രശ്നത്തിനുള്ള ഏകപരിഹാരം. ഇത് സ്വീകാര്യമല്ലെന്ന് അറിയിച്ച ഒരാളും ബദൽ പരിഹാരം നിർദേശിച്ചിട്ടില്ലെന്നും ജർമൻ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇ​സ്രാ​യേ​ൽ -ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ൽ ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം സാ​ധ്യ​മാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി 40 മി​നി​റ്റ് ഫോ​ണി​ൽ സം​സാ​രി​ച്ച​ശേ​ഷ​മായിരുന്നു ബൈഡന്റെ പ്രതികരണം. അതേസമയം, ദ്വിരാഷ്ട്രവാദത്തോട് അനുകൂല നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇതുവരെ സ്വീകരിച്ചിട്ടില്ല.

അതേസമയം, ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമായി ഹമാസ് മുന്നോട്ടുവെച്ച കരാർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തള്ളി. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുക, ഗസ്സയിലെ ഹമാസ് ഭരണകൂടത്തെ അംഗീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്. എന്നാൽ, ഹമാസിന്‍റെ കരാർ അംഗീകരിക്കുന്നത് ഇസ്രായേൽ സൈന്യത്തിന്‍റെ ശ്രമങ്ങളെ വ്യർഥമാക്കുന്നതാണെന്ന് നെതന്യാഹു പറഞ്ഞു. ബന്ദിമോചനത്തിനായി ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാർ തള്ളിയത്.

Tags:    
News Summary - EU says will work towards two-state solution in Brussels meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.