വത്തിക്കാൻ സിറ്റി: യൂറോപ്പ് കുടിയേറ്റക്കാർക്കും ദരിദ്രർക്കും മുന്നിൽ വാതിൽ തുറന്നിടണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടു. മൂന്നുദിവസത്തെ ഹംഗറി സന്ദർശനത്തിനിടെ ബുഡാപെസ്റ്റിലെ കൊസുത്ത് ലാജോസ് ചത്വരത്തിൽ കുർബാനക്കിടെയാണ് മാർപ്പാപ്പയുടെ അഭ്യർഥന.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സ്വാർത്ഥതയുടെയും കഷ്ടപ്പെടുന്നവരോടുള്ള നിസ്സംഗതയുടെയും അടഞ്ഞ വാതിലുകൾ തുറക്കണം. ശവകുടീരങ്ങൾക്ക് പകരം തൊട്ടിലുകൾ നിറഞ്ഞ പ്രതീക്ഷയുടെ ഭാവിക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാം’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.