ലണ്ടൻ: രാജ്യത്തെ ഞെട്ടിച്ച പ്രക്ഷോഭങ്ങൾക്കൊടുവിൽ വോട്ടവകാശത്തിനായുള്ള ബ്രിട്ടീഷ് സ്ത്രീകളുടെ പോരാട്ടത്തിന് നൂറ്റാണ്ട് തികയുന്നു. ബ്രിട്ടനിൽ 1918 െഫബ്രുവരി ആറിനാണ് രാജ്യത്തെ സ്ത്രീകൾക്ക് പ്രാതിനിധ്യ വോട്ടവകാശം നൽകിക്കൊണ്ട് നിയമം പ്രാബല്യത്തിൽ വരുന്നത്.
80 ലക്ഷത്തോളം സ്ത്രീകൾക്കാണ് രാജ്യത്ത് വോട്ടവകാശം നിഷേധിക്കപ്പെട്ടിരുന്നത്. എന്നാൽ, ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ രാജ്യം ബ്രിട്ടനല്ല. ന്യൂസിലൻഡും ആസ്ട്രേലിയയും ഫിൻലൻഡുമെല്ലാം ബ്രിട്ടന് മുന്നേ സ്ത്രീകൾക്ക് േവാട്ടവകാശം നൽകിയ രാജ്യങ്ങളാണ്. പ്രതിഷേധങ്ങൾക്കുശേഷം നേടിയെടുത്ത ബ്രിട്ടനിലെ സ്ത്രീകളുടെ ഇൗ അവകാശപോരാട്ടം ഇന്നും പ്രസക്തമാണ്.
സ്ത്രീകൾ ആദ്യമായി നിരത്തുകളിലിറങ്ങി പ്രതിഷേധിക്കുന്നതും ഇൗ അവകാശസമരത്തിലൂടെയാണ്. ദിവസങ്ങളോളം നീണ്ട പ്രതിഷേധ പ്രകടനത്തിനിടെ കടകളും തപാൽപെട്ടികളും ഇലക്ട്രിക് ലൈനുകളും പോലുള്ള സർക്കാർ സംവിധാനങ്ങൾ അടിച്ചുതകർത്തു. മന്ത്രിയുടെ വസതിക്കുനേരെ ബോംബാക്രമണം നടത്താനും പ്രക്ഷോഭകർ മടിച്ചില്ല.
വോട്ടവകാശത്തിനായി രാജാവിെൻറ കൊട്ടാരത്തിന് സമീപം സ്വയം വെടിവെച്ച് മരിച്ച എമിലി ഡേവിസണിനെ ഇന്നും ധീരവനിതയായാണ് ബ്രിട്ടീഷ് ജനത കണക്കാക്കുന്നത്. എമെലൻ പാൻങ്ക്ഹേർസ്റ്റ് എന്ന വനിതയായിരുന്നു സമരത്തിന് നേതൃത്വം െകാടുത്തത്. നൂറോളം സ്ത്രീകൾ ദിവസങ്ങളോളം നിരാഹാരസമരം നടത്തി.
പാൻങ്ക്ഹേർസ്റ്റിനെ 11ഒാളം തവണ ജയിലിലടച്ചു. ജയിലിൽ പുരുഷന്മാർ മാത്രം െകെകാര്യം ചെയ്തിരുന്ന ജോലികൾ സന്തോഷപൂർവം അവർ ഏറ്റെടുത്തു. രണ്ടാം ലോകയുദ്ധ കാലഘട്ടമായതിനാൽ യുദ്ധത്തിൽ വരെ സ്ത്രീകൾ പങ്കാളികളായി. ടൈം മാഗസിനിൽ 20ാം നൂറ്റാണ്ടിലെ കരുത്തരായ 100 സ്ത്രീകളുടെ പട്ടികയിൽ പാൻങ്ക് ഹേർസ്റ്റിനും ഇടംപിടിച്ചു. സ്ത്രീകളുടെ പോരാട്ടങ്ങൾക്കുമുന്നിൽ ബ്രിട്ടീഷ് സർക്കാർ ഒടുവിൽ മുട്ടുമടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.