കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കില്ളെന്ന് ബ്രിട്ടന്‍

ലണ്ടന്‍: സിറിയയില്‍നിന്ന് കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കില്ളെന്ന് ബ്രിട്ടന്‍. സിറിയയില്‍ ഐ.എസിനെതിരെ വ്യോമാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് തീരുമാനം. ഈ സാഹചര്യത്തില്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ബ്രിട്ടന് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.   
2011 മുതല്‍ സിറിയയില്‍നിന്ന് 5000 അഭയാര്‍ഥികളെയാണ് ബ്രിട്ടന്‍ സ്വീകരിച്ചത്. അഭയാര്‍ഥി ബാലന്‍ ഐലന്‍ കുര്‍ദിയുടെ മരണശേഷം കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതു സംബന്ധിച്ച് പാര്‍ലമെന്‍റ് ചര്‍ച്ചചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.