‘മൊണാലിസ’യുടെ നിഗൂഢ ഭാവം കണ്ടെത്തിയെന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍

പാരിസ്: 500റിലേറെ വര്‍ഷക്കാലമായി ആര്‍ക്കും പിടി കൊടുക്കാത്ത മൊണാലിസയുടെ മന്ദസ്മിതത്തിനു പിന്നിലെ നിഗൂഢ സത്യം കണ്ടത്തെിയെന്ന അവകാശ വാദവുമായി ഫ്രഞ്ച് ശാസ്ത്രജ്ഞന്‍. റിഫ്ളക്റ്റ് ചെയ്യുന്ന പ്രകാശ സാങ്കേതിക വിദ്യ (ലെയര്‍ ആപ്ളിഫിക്കേഷന്‍ മെത്തേഡ്) ഉപയോഗിച്ച് മൊണാലിസയുടെ നിഗൂഢഭാവം കണ്ടത്തെിയയെന്നാണ് ഫ്രഞ്ച് ശാസ്ത്രജ്ഞനായ പാസ്കല്‍ കോട്ട് പറയുന്നത്. നിലവിലുള്ള യഥാര്‍ത്ഥ പെയിന്‍്റിംഗിന്‍്റെ താഴെപാളിയില്‍ നിന്നാണ് അത് കണ്ടത്തെിയതെന്നും ഇതിനായി താന്‍ പത്തു വര്‍ഷത്തോളം ചെലവിട്ടതായും അദ്ദേഹം പറയുന്നു. ലോക പ്രശ്സത ചിത്രകാരനായ ലിയാനാഡോ ഡാവിഞ്ചിയുടെ പെയിന്‍റിംഗുകളില്‍ വിഖ്യാതമായ ഒന്നാണ് മൊണാലിസ. ലോകത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുകയും എക്കാലവും വാര്‍ത്താ പ്രാധാന്യം ചോരാതെ നിലനില്‍ക്കുകയും ചെയ്ത പെയിന്‍്റിംഗ് ആണ് ഇത്.

 

പാസ്കല്‍ കോട്ട്
 

അടരുകളായാണ് ഡാവിഞ്ചി തന്‍്റെ ചിത്രങ്ങള്‍ വരച്ചിരുന്നത്. ഈ അടരുകളിലാണ് ചിത്രങ്ങളുടെ രഹസ്യം അദ്ദേഹം ഒളിപ്പിച്ചുവെക്കാറ്. ഇതിലെ മേല്‍പാളി നീക്കിയാണ് ഫ്രഞ്ച് ശാസ്ത്രഞ്ജന്‍ രഹസ്യം കണ്ടത്തെിയതെന്ന് പറയുന്നു. എന്നാല്‍, ഇക്കാര്യം ‘മൊണാലിസ’ സൂക്ഷിക്കപ്പെട്ട പാരീസിലെ ലൂവ്റെ മ്യൂസിയം അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്്. ഇദ്ദേഹം മ്യൂസിയത്തിലെ ശാസ്ത്ര സംഘത്തിന്‍്റെ ഭാഗമായ ശാസ്ത്രജ്ഞനല്ല എന്നാണ് അവര്‍ പറയുന്ന ന്യായം. എന്നാല്‍, പാസ്കലിന്‍്റെ വെളിപ്പെടുത്തല്‍ ലിയാനാഡോ ഡാവിഞ്ചി വിദഗ്ധര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസത്തിന് വഴി വെച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. പാരിസിലെ ലുമിറെ ടെക്നോളജിയുടെ സഹ സ്ഥാപകന്‍ കൂടിയാണ് പാസ്കല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.