ബൈറൂത്: സിറിയയിലും ഇറാഖിലും ഐ.എസ് തീവ്രവാദികള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നത് കൂടുതലും ബ്രിട്ടന്‍ നിര്‍മിത ആയുധങ്ങളെന്ന ്ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്. 2003ലെ ഇറാഖ് യുദ്ധകാലത്ത് ബ്രിട്ടന്‍ ഇറാഖിനു നല്‍കിയ ആയുധങ്ങളാണ് ഇപ്പോള്‍ ഐ.എസിന്‍െറ കൈവശമത്തെിയിരിക്കുന്നത്. ഇറാഖിലെ സേനാകേന്ദ്രങ്ങള്‍ ആക്രമിച്ചു കീഴടക്കിയതോടെയാണ് ആയുധങ്ങള്‍ ഐ.എസിനു ലഭിച്ചത്. 2003നും 2007നുമിടയില്‍ ഇറാഖ് സേനക്ക് മറ്റ് രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളാണ് ഐ.എസ് ഇപ്രകാരം കൈവശപ്പെടുത്തിയത്. 25 ലേറെ രാജ്യങ്ങള്‍ നിര്‍മിച്ച ആയിരക്കണക്കിന് ആയുധങ്ങള്‍ ഐ.എസ് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ കൂടുതലും ബ്രിട്ടന്‍ നിര്‍മിത ആയുധങ്ങളാണ്. യു.എസ് നിര്‍മിത എം 16 റൈഫിളുകളും ആസ്ട്രേലിയ, റഷ്യ, ചൈന, ബെല്‍ജിയം രാജ്യങ്ങളിലെ മെഷീന്‍ ഗണ്ണുകളും ഐ.എസിന്‍െറ കൈവശമുണ്ട്.
ആക്രമണത്തിന് ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അര നൂറ്റാണ്ടിന് മുമ്പ് നിര്‍മിച്ച ആയുധങ്ങളും അവരുടെ പക്കലുണ്ട്. അതില്‍ ഏറ്റവും പഴക്കം ചെന്നത് ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടന്‍ നിര്‍മിച്ച ആയുധമാണ്. 2007ല്‍ 20,000 ചൈനീസ് നിര്‍മിത ആയുധങ്ങളാണ് ബ്രിട്ടന്‍ ഇറാഖിലേക്കയച്ചത്. അതും ഐ.എസ് അധീനപ്പെടുത്തി.
അതിനിടെ, ഇറാഖിലെയും സിറിയയിലെയും വിദേശ സൈനികരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് ന്യൂയോര്‍ക് ആസ്ഥാനമായുള്ള സൂഫാന്‍ സംഘടനയുടെ റിപ്പോര്‍ട്ട്. അല്‍ഖാഇദക്കുശേഷം ലോകത്തിന് ഭീഷണിയായി ഐ.എസ് ഉയര്‍ന്നുവന്നിരിക്കുന്നു. ആയിരക്കണക്കിന് പേര്‍ ഐ.എസില്‍ ചേരുന്നു. 86 രാജ്യങ്ങളില്‍നിന്ന് 27,000ത്തിനും 31,000ത്തിനുമിടെ സൈനികര്‍ ഈ രാജ്യങ്ങളിലുണ്ട്. ഐ.എസ് അധീനമേഖലകളായ സ്വാത് താഴ്വരകളിലും മഗ്രേബിലുമാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചത്. 8000 വിദേശ സൈനികരാണ് ഇവിടെ ഐ.എസിനെതിരെ പോരാടുന്നത്. അതില്‍ 5000 പേര്‍ യൂറോപ്പില്‍നിന്നും 4700 പേര്‍ റഷ്യയില്‍നിന്നുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.