നെഹ്റുവിനെയും മന്‍മോഹനെയും പരാമര്‍ശിച്ച് മോദി

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനെയും മന്‍മോഹന്‍ സിങ്ങിനെയും പരാമര്‍ശിച്ചത് ശ്രദ്ധേയമായി. ഇന്ത്യയുടെ വികസനത്തില്‍ കോണ്‍ഗ്രസിന്‍െറ പങ്കിനെയും നെഹ്റുവിന്‍െറ പാരമ്പര്യത്തെയും മോദി അവഗണിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍െറ പരാതിക്കിടെയാണ് ബ്രിട്ടനില്‍ മോദി പതിവുതെറ്റിച്ചത്. ഇന്ത്യയുടെയും ബ്രിട്ടന്‍െറയും ചരിത്രത്തെ പരാമര്‍ശിക്കവെയാണ് ഇരുവരുടെയും പേര് അദ്ദേഹം ഉദ്ധരിച്ചത്. ബ്രിട്ടനിലെ പല സ്ഥാപനങ്ങളുമാണ് ഇന്ത്യയിലെ പല സ്വാതന്ത്ര്യസമര സേനാനികള്‍ക്കും പ്രചോദനമേകിയത്. തന്‍െറ മുന്‍ഗാമികളായ ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്‍മോഹന്‍ സിങ് വരെ അവയുടെ വാതിലുകള്‍ കടന്നുപോയവരാണ് -മോദി പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനം ഇല്ലാത്ത ഈ അവസരത്തിലും തനിക്ക് സംസാരിക്കാനായി അവസരമൊരുക്കിയ സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിനും അദ്ദേഹം നന്ദി പറഞ്ഞു.


തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവരെ ഒറ്റപ്പെടുത്തണം -പ്രധാനമന്ത്രി
ലണ്ടന്‍: തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിനെതിരെ വിശ്വസ്തമായ പോരാട്ടം നടത്തുന്ന രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗോളനീക്കം വേണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കാലത്തെ വെല്ലുവിളിയെന്ന് ഭീകരതയെ വിശേഷിപ്പിച്ച മോദി അതിനെതിരെ ഏക സ്വരത്തില്‍ പ്രതികരിക്കാന്‍ ലോകം തയാറാവണമെന്നും ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ റോയല്‍ ഗാലറിയില്‍ 25 മിനിറ്റോളം എം.പിമാരെ അഭിസംബോധന ചെയ്ത മോദി, തീവ്രവാദ സംഘടനകളുടെ കാര്യത്തിലും രാജ്യങ്ങളുടെ കാര്യത്തിലും വിവേചനം കാട്ടരുതെന്നും ആവശ്യപ്പെട്ടു. മതത്തെയും ഭീകരതയെയും വേര്‍പ്പെടുത്തുന്നതിന് സാമൂഹിക മുന്നേറ്റം ആവശ്യമാണ്. മഹത്തായ അഫ്ഗാന്‍ ജനതയുടെ സ്വപ്നങ്ങള്‍ക്കനുസരിച്ചുള്ള ഒരു അഫ്ഗാനിസ്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. വിദൂര ദേശങ്ങളിലെ അസ്ഥിരതകള്‍ നമ്മുടെ പടിവാതില്‍ക്കലേക്ക് അതിവേഗമത്തെുന്ന ഒരുലോകത്താണ് നാം ജീവിക്കുന്നത്. ഇത്തരത്തില്‍ അഭയാര്‍ഥി പ്രവാഹവും മറ്റും വെല്ലുവിളിയായി നാം കണ്ടുകഴിഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കപ്പെട്ടതിലൂടെ താന്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.