ലണ്ടൻ: ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദി ജിഹാദി ജോൺ (മുഹമ്മദ് എംവസി) യു.എസും യു.കെയും നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയയിൽ നടത്തിയ ആക്രമണത്തിലാണ് ജോൺ കൊല്ലപ്പെട്ടതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ജോണിൻെറ മരണം സംബന്ധിച്ച് ഔദ്യാഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല. സിറിയയിലെ ഐ.എസ് ശക്തികേന്ദ്രമായ റാഖയിൽ ജിഹാദി ജോൺ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്.
ജിഹാദി ജോണിനെതിരെ ശക്തമായ ആക്രമണം നടത്തുന്നുണ്ട് എന്ന് പെൻറഗൺ വക്താവ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ദൗത്യത്തിൻെറ ഫലം എന്താണെന്ന് അറിയിക്കാൻ ആയിട്ടില്ലെന്നും വക്താവ് പീറ്റർ കുക്ക് വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിൻെറ പിന്നാലെയാണ് ജോൺ കൊല്ലപ്പെട്ടു എന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ബന്ദികളുടെ തലവെട്ടുന്നയാൾ എന്ന നിലക്കാണ് ജിഹാദി ജോൺ അറിയപ്പെടുന്നത്. യു.എസ് മാധ്യമപ്രവർത്തകരായ സ്റ്റീവൻ സോട്ലോഫ്, ജെയിംസ് ഫോളി, സന്നദ്ധപ്രവർത്തകരായ അബ്ദുൽ റഹ്മാൻ കാസിംഗ്, ഡേവിഡ് ഹേൻസ് തുടങ്ങിയവരെ കൊലപ്പെടുത്തിയത് ഇയാളാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.