ലണ്ടന്‍: ഐ.എസ് തീവ്രവാദി ജിഹാദി ജോണ്‍ പഠിച്ച വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ പ്രാര്‍ഥനാമുറികളില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു. നടപടിക്കെതിരെ പ്രതിഷേധവുമായി ഏതാനും വിദ്യാര്‍ഥികള്‍ രംഗത്തത്തെി. മുഹമ്മദ് എംവാസിയെന്ന ജിഹാദി ജോണ്‍ വിദ്യാര്‍ഥിയായിരുന്നെന്ന് വെളിപ്പെടുത്തിയതിനുശേഷം സര്‍വകലാശാലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ജിഹാദി ജോണ്‍ കഴിഞ്ഞവര്‍ഷം യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാമറ സ്ഥാപിച്ചതിനെതിരെ കോളജ് യൂനിയനും പ്രതിഷേധമുയര്‍ത്തി. പരസ്പരധാരണ നഷ്ടപ്പെട്ടാല്‍ അത് വിശ്വാസം ഇല്ലാതാക്കുമെന്നും ഒരു കാരണവുമില്ലാതെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീതിവളര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോളജ് യൂനിയന്‍ പ്രസിഡന്‍റ് ജിം ഹിര്‍ഷ്മാന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.