ലണ്ടന്‍: ഫേസ്ബുക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍െറയും ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സെയുടെയും മുഖത്ത് വെടിയുണ്ട തറച്ച നിലയിലുള്ള ചിത്രങ്ങളുമായി ഐ.എസ് വിഡിയോ പുറത്ത്. സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രണ്ടുപേരുടെയും മുഖത്ത് വെടിയുണ്ട തറച്ചിരിക്കുന്നത്. വിഡിയോയിലൂടെ സാമൂഹികമാധ്യമ തലവന്മാര്‍ക്ക് വധഭീഷണിയും ഉയര്‍ത്തുന്നുണ്ട്. തീവ്രവാദം തടയുന്നതിന്‍െറ ഭാഗമായി ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുന്നതിനെതിരെയാണ് ഐ.എസ് രംഗത്തുവന്നിരിക്കുന്നത്.
‘സണ്‍സ് ഓഫ് ഖാലിഫേറ്റ് ആര്‍മി’ എന്ന പേരുള്ള സ്വതന്ത്ര ഐ.എസ് സംഘമാണ് ‘ഫ്ളെയിംസ് ഓഫ് ദ സപ്പോട്ടേഴ്സ്’ എന്ന 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. അമേരിക്കന്‍ ഭരണകൂടത്തിന്‍െറ സഖ്യകക്ഷികളാണ് സുക്കര്‍ബര്‍ഗും ഡോര്‍സെയും എന്ന് വിഡിയോ ആരോപിക്കുന്നു. പതിനായിരത്തോളം ഫേസ്ബുക് അക്കൗണ്ടുകളും 150 ഫേസ്ബുക് കൂട്ടായ്മകളും 5000 ട്വിറ്റര്‍ അക്കൗണ്ടുകളും തങ്ങളുടെ നിയന്ത്രണത്തിലുണ്ടെന്ന അവകാശവാദവുമായാണ് വിഡിയോ തുടങ്ങുന്നത്.
വിഡിയോയുടെ അവസാനം രണ്ടുപേരെ നിങ്ങള്‍ നിര്‍ജീവമാക്കുന്ന ഓരോ അക്കൗണ്ടിനും പകരം പത്തെണ്ണം ഹാക്ക് ചെയ്യും. അങ്ങനെ നിങ്ങളുടെ മാധ്യമംതന്നെ മായ്ച്ചുകളയും. ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും ഐ.എസ് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് രണ്ട് സാമൂഹികമാധ്യമങ്ങളും ഈയിടെ നിരവധി അക്കൗണ്ടുകള്‍ നിര്‍ജീവമാക്കിയിരുന്നു. ട്വിറ്റര്‍, ഫേസ്ബുക് വക്താക്കള്‍ പുതിയ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.