പാരിസ്: ഫ്രഞ്ച് യുദ്ധവിമാനം ഇറാഖിലെ മൂസിലിന് സമീപത്തെ ഐ. എസ് കേന്ദ്രത്തില്‍ ബോംബിട്ടതായി ഫ്രഞ്ച് പ്രതിരോധമന്ത്രി ജാന്‍ യീവസ് ലീ ഡ്രിയാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ഐ.എസിന്‍െറ ദായേഷിലെ രഹസ്യ കേന്ദ്രത്തില്‍ ബോംബിട്ടതെന്ന് ലീ ഡ്രിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പോരാട്ടം ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. സിഞ്ജാര്‍, റമാനി പ്രവിശ്യകളില്‍ അധികാരം നഷ്ടപ്പെട്ട ഐ.എസിനെ ഇറാഖിലെ ദയേഷില്‍നിന്നും പുറന്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. 2014ന്‍െറ ആദ്യത്തില്‍ സിറിയയിലെ റഖാ കീഴടക്കിയ ഐ.എസ് അവരുടെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. അതേ വര്‍ഷം ജൂണില്‍ ഇറാഖിലെ മൂസിലും ഐ.എസ് പിടിച്ചെടുത്തു. ഇറാഖിലെ മറ്റൊരു പ്രധാന നഗരമായ റമാദി കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തെങ്കിലും ഇറാഖി സൈന്യം കഴിഞ്ഞ മാസം തിരിച്ചുപിടിച്ചു. നവംബറില്‍ സിഞ്ജാറും കുര്‍ദിഷ് സൈന്യത്തിന്‍െറ പിന്തുണയോടെയും സൈന്യം തിരിച്ചുപിടിച്ചു. 2014 ആഗസ്റ്റില്‍ സഖ്യസേനയുടെ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം ഇറാഖിലെ ഐ.എസിന്‍െറ അധീനതയിലുള്ള 40 ശതമാനവും സിറിയയില്‍ 10 ശതമാനവും ഭൂപ്രദേശവും നഷ്ടമാവുകയുണ്ടായി. ഐ.എസിനെതിരെ സൈനിക തന്ത്രങ്ങളെപ്പറ്റി ആലോചിക്കുന്നതിന് ഫ്രാന്‍സ് ജര്‍മനി, യു. എസ്, ആസ്ട്രേലിയ, ഇറ്റലി ബ്രിട്ടന്‍ നെതര്‍ലന്‍ഡ് എന്നീ സഖ്യരാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ ഈ മാസം 20 പാരിസില്‍ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.