പാരിസ് ഭീകരാക്രമണം: തീവ്രവാദികളുടെ വിഡിയോ ഐ.എസ് പുറത്തുവിട്ടു

ബൈറൂത്ത്: ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ 130 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടത്തിയ തീവ്രവാദി സംഘത്തിന്‍റെ വിഡിയോ ഐ.എസ് പുറത്തുവിട്ടു. ജിഹാദി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ബെൽജിയം സ്വദേശികളായ നാലുപേർ, മൂന്ന് ഫ്രഞ്ച് പൗരന്മാർ, രണ്ട് ഇറാഖികൾ എന്നിവർ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്.

യു.എസ് സൈനിക സഖ്യത്തിൽ ഭാഗമാകുന്ന എല്ലാ രാജ്യങ്ങൾക്കുമുള്ള സന്ദേശമാണ് പാരിസ് ആക്രമണമെന്ന് തീവ്രവാദികൾ പറയുന്നുണ്ട്. ഫ്രഞ്ച്, അറബി ഭാഷകളിലാണ് ഇവർ സംസാരിക്കുന്നത്. ഐ.എസിന്‍റെ അൽ ഹയാത്ത് മീഡിയ സെന്‍റർ തയാറാക്കിയ വിഡിയോയിൽ ഫ്രാൻസിനെ കാൽകീഴിലാക്കിയ സിംഹങ്ങളെന്ന് തീവ്രവാദികളെ വിശേഷിപ്പിക്കുന്നുണ്ട്.

നവംബർ പതിമൂന്നിനാണ് ഫ്രാൻസിനെ ഞെട്ടിച്ച ഭീകരാക്രമണം പാരിസിൽ നടന്നത്. ബറ്റാക്ലൻ തിയേറ്റർ ഹാൾ, ലി കാരിലോൺ ബാർ, ലി പെറ്റിറ്റ് കാബോഡ്ജ് റസ്റ്ററന്‍റ്, ലാബെല്ല എക്യുപ് ബാർ, സ്റ്റാഡെ ഡി ഫ്രാൻസ് ഫുട്ബാൾ സ്റ്റേഡിയം, ഡിലാ റിപ്പബ്ലിക്ക എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ അരങ്ങേറിയത്.

തിയേറ്റർ, ബാർ, റസ്റ്ററന്‍റ് എന്നിവിടങ്ങളിൽ വെടിവെപ്പും സ്റ്റേഡിയത്തിൽ ചാവേർ സ്ഫോടനവുമാണ് നടന്നത്. 130 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ 352 പേർക്ക് പരിക്കേറ്റിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.