ലണ്ടന്‍: ബ്രിട്ടനാണ് അടുത്ത ലക്ഷ്യമെന്ന് മുന്നറിയിപ്പു നല്‍കുന്ന വിഡിയോ ഐ.എസ് പുറത്തുവിട്ടു. ബ്രിട്ടനിലെ വെബ്സൈറ്റുകളില്‍ വിഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്.‘പാരിസ് തകര്‍ത്തു എന്ന പേരിലുള്ള 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും കോമണ്‍ ഹൗസ് സ്പീക്കര്‍ ജോണ്‍ ബെര്‍കോയും ബ്രിട്ടനിലെ ബിഗ്ബെന്‍, ടവര്‍ ബ്രിഡ്ജ്, ട്രഫാല്‍ഗര്‍ ചത്വരം എന്നിവയുടെയും ദൃശ്യങ്ങളുണ്ട്. വിഡിയോ പാരിസ് ആക്രമണത്തിന് മുമ്പ് തയ്യാറാക്കിയ വീഡിയോ ആണിത്.
പാരിസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളുടെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.