ഇരുമ്പുയുഗ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ബര്‍ലിന്‍: ഡ്യുസല്‍ ഡോര്‍ഫ് നഗരത്തിനു സമീപത്തെ ലാംഗന്‍ ഫെല്‍ഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നന്നങ്ങാടിയോട് സാദൃശ്യമുള്ള ഏഴു വലിയ പിഞ്ഞാണ ഭരണികളില്‍നിന്നായി ക്രിസ്തുവിനു മുമ്പ് 800നും 200നും ഇടക്കുള്ള ഇരുമ്പുയുഗത്തിലെ സാംസ്കാരിക അവശിഷ്ടങ്ങള്‍ കണ്ടത്തെി.

നാലെണ്ണത്തില്‍ സംസ്കരിക്കപ്പെട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം ഇരുമ്പില്‍ തീര്‍ത്ത നീണ്ട കൂര്‍ത്ത കമ്പിപ്പാരകളും വിചിത്രരീതിയിലുള്ള കത്തികളും വലിയ ചുറ്റികകളുമാണ് കണ്ടത്തെിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.