ലണ്ടന്‍: വേദനസംഹാരികളായി ഉപയോഗിക്കാറുള്ള പല മരുന്നുകളും പ്രതീക്ഷിച്ചതിലും കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്ന് പഠനം. നോണ്‍ സ്റ്റിറോയ്ഡല്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഡ്രഗ്സ് (എന്‍.എസ്.എ.ഐ.ഡി) എന്ന വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പഠനം യൂറോപ്യന്‍ ഹാര്‍ട് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പേശി, അസ്ഥിസംബന്ധമായ അസുഖമുള്ളവര്‍ക്ക് വേദനസംഹാരികളായി ഇത്തരം മരുന്നുകള്‍ നല്‍കാറുണ്ട്.
ഇവ അള്‍സറിനും രക്തസമ്മര്‍ദം കൂടുന്നതിനും കാരണമാകുന്നു. അതുകൊണ്ടു തന്നെ ഹൃദ്രോഗികള്‍ക്ക് ഇത്തരം മരുന്നുകള്‍ നല്‍കുന്നത് അപകടമായിരിക്കുമെന്ന് പ്രബന്ധം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.