ഡി.വി.ഡി കൊറിയറില്‍ പൂച്ച കഴിച്ചുകൂട്ടിയത് എട്ടു ദിവസം!

ലണ്ടന്‍: കൊറിയര്‍ ബോക്സില്‍ അബദ്ധത്തില്‍ അകപ്പെട്ട പൂച്ച കഴിച്ചുകൂട്ടിയത് എട്ടു ദിവസം. കപ്പ്കേക്ക് എന്ന പൂച്ചയാണ് ഇംഗ്ളണ്ടിലെ കോണ്‍വാളില്‍ നിന്നും പടിഞ്ഞാറന്‍ സസെക്സിലേക്ക് അയച്ച കൊറിയറില്‍ അകപ്പെട്ടത്.  ഭക്ഷണവും വെള്ളവുമില്ലാതെ 400 കി.മി ദൂരം താണ്ടേണ്ടിവന്ന പൂച്ചയെ കണ്ടത്തെുമ്പോള്‍ അവശനിലയിലായിരുന്നു. ഉടന്‍ മൃഗ സംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയും  പൂച്ചയുടെ കഴുത്തിലുള്ള മൈക്രോചിപ്പ് വഴി ഉടമയെ കണ്ടത്തെുകയുമായിരുന്നു.

ഡി.വി.ഡി പൊതിയുമ്പോള്‍ പൂച്ച പെട്ടിയില്‍ അകപ്പെട്ടത് താന്‍ അറിഞ്ഞിരുന്നില്ളെന്നും അവളെ ജവനോടെ ലഭിച്ചതില്‍ വളരെ സന്തോഷിക്കിന്നു വെന്നാണ് ഉടമയായ ജൂലി ബാഗ്ഗോട്ട് മാധ്യമങ്ങളോട് പറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.