പടിഞ്ഞാറിന് സിറിയയെക്കാള്‍ താല്‍പര്യം മൃഗക്ഷേമം –ഉര്‍ദുഗാന്‍

അങ്കാറ: ആഭ്യന്തരയുദ്ധത്തില്‍ വലയുന്ന സിറിയന്‍ ജനങ്ങളെ അപേക്ഷിച്ച് മറ്റു വിഷയങ്ങളിലാണ്  പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് താല്‍പര്യമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍  ആരോപിച്ചു.കോളനിവല്‍കരണത്തിന്‍െറയും അടിമത്തത്തിന്‍െറയും മനോഭാവം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സ്വതന്ത്ര വിസ അനുവദിക്കണമെങ്കില്‍ ഭീകരവിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ഇ.യു ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സഹായത്തിനു കേഴുന്ന സ്ത്രീകളെയും കുട്ടികളെയും അവഗണനയോടെ തട്ടിമാറ്റുന്ന, സിറിയന്‍ ജനതയോട് കാരുണ്യം കാണിക്കാത്ത പടിഞ്ഞാറന്‍ നയങ്ങളില്‍ ലജ്ജ തോന്നുന്നു. നീലത്തിമിംഗലങ്ങളുടെയും കടലാമകളുടെയും പോലും പരിഗണന അവര്‍ നിരാലംബരായ 2.3 കോടി സിറിയന്‍ ജനതക്ക് കൊടുക്കുന്നില്ല. ഭിന്നലിംഗക്കാരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മൃഗക്ഷേമ പദ്ധതികളെക്കുറിച്ചുമാണ് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നും ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.