ഡമസ്കസ്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ 62 സൈനികര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന സംഭവത്തില്‍ 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യയാണ് വെളിപ്പെടുത്തിയത്. എന്നാല്‍, ഐ.എസ് കേന്ദ്രമാണെന്ന ധാരണയിലാണ് കിഴക്കന്‍ പട്ടണമായ ദൈര്‍ അസ്സൂറില്‍ ആക്രമണം നടത്തിയതെന്നാണ് യു.എസ് അധികൃതരുടെ വിശദീകരണം.
പിന്നീട് ഇത് സൈനിക കേന്ദ്രമാണെന്ന് തിരിച്ചറിഞ്ഞ ശേഷം ആക്രമണം അവസാനിപ്പിച്ചതായും അമേരിക്കന്‍ സേനാ വൃത്തങ്ങള്‍ പറഞ്ഞു. അബദ്ധത്തില്‍ സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ സാമന്ത പവര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. യുദ്ധമാരംഭിച്ച ശേഷം ബശ്ശാര്‍ അല്‍അസദ് നേതൃത്വം നല്‍കുന്ന സേനക്കു നേരെ അമേരിക്ക നേരിട്ട് നടത്തുന്ന ആദ്യ ആക്രമണമാണിത്.
ഇറാഖില്‍നിന്നത്തെിയ നാല് അമേരിക്കന്‍ യുദ്ധവിമാനങ്ങളാണ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം, ബ്രിട്ടന്‍ കേന്ദ്രമായ സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആണെന്ന് പറയുന്നുണ്ട്.
ആക്രമണം നടത്തിയത് അമേരിക്കന്‍ വിമാനങ്ങളാണെന്നും കേന്ദ്രം അറിയിച്ചു. തങ്ങളുടെ വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുത്തതായി ആസ്ട്രേലിയന്‍ പ്രതിരോധ വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണം തേടുന്നതിന് ഐക്യരാഷ്ട്രസഭ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചുചേര്‍ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
എന്നാല്‍, സുരക്ഷാ സമിതി യോഗമല്ല, സിറിയന്‍ സര്‍ക്കാറുമായി സമാധാനം പുന$സ്ഥാപിക്കാനുള്ള കൂടിയാലോചനകളാണ് ആവശ്യമെന്നാണ് അമേരിക്കയുടെ വാദം. സിറിയയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും പരസ്പര ധാരണയിലത്തെിയ സന്ദര്‍ഭത്തിലെ ആക്രമണം അപശകുനമാണെന്നും റഷ്യ പ്രതികരിച്ചു.
ഐ.എസിനെതിരായ ആക്രമണങ്ങളില്‍ പരസ്പര സഹകരണമില്ലാത്തതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുമോ എന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കു ശേഷം കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍വന്നത്. തുടര്‍ന്ന് ആക്രമണങ്ങള്‍ നിലക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് അവസരം തുറക്കപ്പെടുകയും ചെയ്തിരുന്നു.
അതിനിടെ, ദായിര്‍ അസ്സൂറില്‍ സിറിയന്‍ സൈനിക വിമാനം വെടിവെച്ചിട്ടതായി ഐ.എസ് അവകാശപ്പെട്ടു. നേരത്തേ പ്രദേശം പൂര്‍ണമായും സര്‍ക്കാര്‍ സേന പിടിച്ചെടുത്തതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഐ.എസ് വിമാനം വെടിവെച്ചിട്ട കാര്യം പുറത്തുവിട്ടിരിക്കുന്നത്.
സംഭവത്തില്‍ യുദ്ധവിമാനത്തിന്‍െറ പൈലറ്റ് കൊല്ലപ്പെട്ടതായി സിറിയന്‍ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് കനത്ത ആക്രമണമാണ് സര്‍ക്കാര്‍ സൈന്യം നടത്തിയത്. ഇതില്‍ ഐ.എസിന്‍െറ അധീനതയിലുള്ള വിവിധ പ്രദേശങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.