ഹേഗ്: തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ കൊലപാതകം പകര്‍ത്തിയ അസോസിയറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ ബുര്‍ഹാന്‍ ഒസ്ബിലിസിക്ക് പുരസ്കാരം. 2016ലെ മികച്ച ഫോട്ടോക്കുള്ള വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡാണ് നേടിയത്. അങ്കാറയിലെ ആര്‍ട്ട് ഗാലറിയില്‍വെച്ച് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 19നാണ് തുര്‍ക്കി അംബാസഡര്‍ വെടിയേറ്റു മരിച്ചത്. കൊലപാതകത്തിനുശേഷം അക്രമി കൈയുയര്‍ത്തി ‘സിറിയ മറക്കരുത്, അലപ്പോ മറക്കരുത്’ എന്ന് വിളിച്ചുപറയുന്ന രംഗമാണ് ബുര്‍ഹാന്‍ പകര്‍ത്തിയത്. ‘എന്‍ അസാസിനേഷന്‍ ഇന്‍ തുര്‍ക്കി’ എന്ന തലക്കെട്ടിലാണ് ചിത്രം മത്സരത്തില്‍ പങ്കെടുത്തത്.
കൊലപാതകത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളടങ്ങിയ ഒരു സീരീസാണിത്. ഓഫിസില്‍നിന്ന് തന്‍െറ വീട്ടിലേക്കുള്ള വഴിയില്‍ നടന്ന ഒരു പരിപാടിയില്‍ വെറുതെ പങ്കെടുത്ത് എടുത്ത ഫോട്ടോകളാണ് ബുര്‍ഹാന്‍െറ ജീവിതത്തില്‍ വഴിത്തിരിവായത്. 5034 മത്സരാര്‍ഥികളാണ് ഇപ്രാവശ്യത്തെ വേള്‍ഡ് പ്രസ് ഫോട്ടോ മത്സരത്തില്‍ പങ്കെടുത്തത്. വിധിനിര്‍ണയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും അവസാനത്തില്‍ ഏറ്റവുംമികച്ച ചിത്രത്തിനുതന്നെ നല്‍കാനായതായി ജൂറി അംഗങ്ങള്‍ പ്രതികരിച്ചു. തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു നിമിഷമാണ് ധൈര്യസമേതം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.