പാരിസ്: ഫ്രാൻസിൽ സൂപ്പർ മാർക്കറ്റിൽ െഎ.എസ് ഭീകരൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനിടെ ബന്ദിയെ മോചിപ്പിക്കാൻ സ്വയം സന്നദ്ധനായി പകരംപോയതിനെ തുടർന്ന് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ലഫ്. കേണൽ ആർനോഡ് ബെൽട്രേമാണ് മരിച്ചത്.
ഇയാളുടെ ഇടപെടലാണ് ഭീകരനെ വധിക്കുന്നതിന് പൊലീസിനെ സഹായിച്ചത്. ബെൽട്രേമിെൻറ നടപടി അസാധരണ ധീരതയാണെന്നും അദ്ദേഹത്തെ ഫ്രഞ്ച് ജനത എക്കാലവും അനുസ്മരിക്കുമെന്നും പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രസ്താവനയിൽ പറഞ്ഞു. െഎ.എസ് ഭീകരനെന്ന് സ്വയം വിഷേശിപ്പിച്ച 25കാരനായ ലക്ദിം എന്നയാളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 16പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമിയുടെ സഹായിയെന്ന് കരുതുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് അക്രമപരമ്പരക്ക് തുടക്കമായത്. ഭീകരൻ ഒരാളെ വധിച്ച് കാർ തട്ടിയെടുത്താണ് സൂപ്പർ മാർക്കറ്റ് ആക്രമണത്തിന് പുറപ്പെട്ടത്. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. വഴിയിൽ പൊലീസുകാരുടെ സംഘത്തിനുനേരെയും അക്രമി വെടിയുതിർത്തു. തുടർന്ന് ട്രീബ്സ് പട്ടണത്തിലെ സൂപ്പർ മാർക്കറ്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒരു ഉപഭോക്താവിനെയും ജോലിക്കാരനെയും വധിച്ചശേഷം ഇയാൾ മറ്റുള്ളവരെ ബന്ദിയാക്കി. കുതിച്ചെത്തിയ പൊലീസ് ഒരു സ്ത്രീ ഒഴിെകയുള്ള ബന്ദികളെ മോചിപ്പിച്ചു. സ്ത്രീയെ മോചിപ്പിക്കുന്നതിനുപകരമായി ഭീകരെൻറ അടുത്തുപോകാൻ ആർനോഡ് ബെൽട്രേം സന്നദ്ധനായി.
തുടർന്നുനടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചെങ്കിലും ബെൽട്രേമിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. 2015ൽ പാരിസിൽ നടന്ന 130പേർ കൊല്ലപ്പെട്ട ഭീകരാക്രമണക്കേസിലെ പ്രതിയായ സലാഹ് അബ്ദുസ്സലാമിനെ മോചിപ്പിക്കണമെന്നാണ് ലക്ദിം സൂപ്പർ മാർക്കറ്റിലുള്ളവരെ ബന്തിയാക്കിയശേഷം ആവശ്യപ്പെട്ടത്. എന്നാൽ, ഇതാണ് ആക്രമണത്തിെൻറ ലക്ഷ്യമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.