ലണ്ടൻ: ഭീകരവാദികൾക്കെതിരെ ഉപയോഗിക്കുന്ന ദേശീയ സുരക്ഷ നിയമത്തിലെ വകുപ്പുപയോഗിച്ച് വിദേശ പ്രഫഷനലുകൾക്കെതിരെ നാടുകടത്തൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുന്ന ബ്രിട്ടീഷ് സർക്കാറിെൻറ നീക്കത്തിനെതിരെ ഇന്ത്യൻ സമൂഹത്തിെൻറ കൂട്ട ഹരജി.
30,000 ഇന്ത്യൻ പ്രഫഷണലുകൾ ഒപ്പിട്ട ഹരജിയാണ് തയാറായത്. രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനുമുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ബ്രിട്ടനിൽ അഞ്ചു വർഷം നിയമപരമായി താമസിച്ച ഇന്ത്യക്കാരും പാകിസ്താൻകാരും ബംഗ്ലാദേശുകാരും പെർമനൻറ് റസിഡൻസി അല്ലെങ്കിൽ ഇൻഡെഫിനിറ്റ് ലീവ് റ്റു റിമെയ്ൻ എന്നിവക്ക് അപേക്ഷിക്കണം.
ടയർ വൺ ജനറൽ വിസക്ക് അപേക്ഷിക്കാനുള്ള അവസരം 2011ൽ റദ്ദാക്കപ്പെട്ടിരുന്നുവെങ്കിലും മേൽപറഞ്ഞ രീതികൾ വഴി ബ്രിട്ടനിൽ തുടരാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ, ബ്രിട്ടീഷ് കുടിയേറ്റ നിയമത്തിലെ 322(5) വകുപ്പ് ഉപയോഗിച്ച് ഇതിന് തടയിടുകയും നാടുകടത്തുകയും ചെയ്യുകയാണെന്ന് ഹരജിക്കാർ വ്യക്തമാക്കി. ഭീകരവാദികൾക്കും കുറ്റവാളികൾക്കും രാജ്യത്ത് തുടരാൻ അവസരം നൽകാതിരിക്കാനായുള്ള വകുപ്പാണിതെന്നും ഇത് ഇൗ വിഭാഗത്തിൽപ്പെടാത്ത പ്രഫഷനലുകളുടെ മേൽ നടപ്പാക്കുന്നത് തികഞ്ഞ അന്യായമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇക്കാര്യം നിയമവിദഗ്ധരും ശരിവെക്കുന്നു.
അതേസമയം, ഇക്കാര്യത്തിൽ ചില പിശകുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവയിൽ പുനരാലോചന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുടിയേറ്റ മന്ത്രി കരോലിൻ നോക്സ് അറിയിച്ചു.
38 ഡിഗ്രീസ് കാമ്പയിൻ വെബ്സൈറ്റിെൻറ ആഭിമുഖ്യത്തിലാണ് ഒാൺലൈൻ ഹരജിയിൽ ഒപ്പുശേഖരണം നടത്തുന്നത്. വിവാദ വകുപ്പിെൻറ ഇരയായി ജോലി നഷ്ടമായ ഫാർമസ്യൂട്ടിക്കൽ വിദഗ്ധ നിഷ മൊഹിതെയാണ് ഇതിന് മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.