സോഫിയ: ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ബള്‍ഗേറിയയിലും സ്ത്രീകളുടെ മുഖപടത്തിന് നിരോധം. പൊതുസ്ഥലങ്ങളില്‍ നിഖാബിന് നിരോധം ഏര്‍പ്പെടുത്തുന്ന നിയമം വെള്ളിയാഴ്ച ബള്‍ഗേറിയന്‍ പാര്‍ലമെന്‍റ് പാസാക്കി. പൊതുസ്ഥാപനങ്ങള്‍, സ്കൂളുകള്‍, ഭരണകാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിഖാബ് ധരിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനും നിയമം നിര്‍ദേശിക്കുന്നു. നടപടി രാജ്യത്തെ 13 ശതമാനം വരുന്ന മുസ്ലിംകള്‍ക്കെതിരെ വംശീയവിദ്വേഷം വളര്‍ത്തുന്നതാണെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.