ബെയ്ജിങ്: ചൈനയും ജർമനിയും ഇറാൻ ആണവ കരാറിനൊപ്പം നിൽക്കുമെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ. കരാറിൽനിന്ന് ഇൗ മാസാദ്യം യു.എസ് പിന്മാറിയിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമൊത്തുള്ള വാർത്തസേമ്മളനത്തിലായിരുന്നു മെർകലിെൻറ പ്രസ്താവന. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് മെർകൽ ചൈനയിലെത്തിയത്.
ആണവ കരാർ ചർച്ച: ഖാംനഇൗ യൂറോപ്പിലേക്ക്
തെഹ്റാൻ: വൻശക്തികളുമായി ഉണ്ടാക്കിയ ആണവകരാറിൽ തുടരണോ എന്നതുസംബന്ധിച്ച തുടർചർച്ചക്കായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇൗ യൂറോപ്പിലേക്ക്. കരാറിൽ നിന്ന് യു.എസ് പിന്മാറിയ സാഹചര്യത്തിൽ ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന കമ്പനികൾക്കും പണമിടപാട് നടത്തുന്ന ബാങ്കുകൾക്കും സുരക്ഷിതത്വം സംബന്ധിച്ചാണ് പ്രധാനമായും ചർച്ച.
യു.എസിെൻറ സമ്മർദം തുടരുന്നതിനിടയിലും ഇറാനുമായി എണ്ണവ്യാപാരം നടത്തുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ പ്രസ്താവിച്ചിരുന്നു. പ്രധാനമായും ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളാണ് ഇറാെൻറ വ്യാപാരപങ്കാളികൾ. ഇൗ രാജ്യങ്ങളുമായി യുദ്ധത്തിനില്ല, എന്നാൽ ഇവരെ വിശ്വാസത്തിലെടുക്കാനില്ലെന്നും ഖാംനഇൗ വ്യക്തമാക്കി. ഇറാെൻറ എണ്ണവ്യാപാരം സംബന്ധിച്ച് യൂറോപ്പ് ഉറപ്പുതരണം. അല്ലാത്തപക്ഷം അമേരിക്ക അത് നശിപ്പിക്കും. ഇൗ ആവശ്യം അംഗീകരിക്കാൻ യൂറോപ്പ് തയാറാകുന്നില്ലെങ്കിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഖാംനഇൗ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.