ലണ്ടൻ: മാധ്യമപ്രവർത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാൾട്ടയിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ രാജി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ജനുവരി 12ന് സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് ഭരണകക്ഷിയായ ലേബർപാർട്ടി തുടക്കം കുറിച്ചു.
2017ൽ കാർബോംബ് സ്ഫോടനത്തിൽ അഴിമതി-വിരുദ്ധ മാധ്യമപ്രവർത്തകയായ ഡാഫനെ കറൗന ഗാലിസിയ കൊല്ലപ്പെട്ടതോടെയാണ് മാൾട്ടയിൽ സർക്കാറിനെതിരായ പ്രക്ഷോഭം തുടങ്ങിയത്. സംഭവത്തിൽ, മാൾട്ട സർക്കാറിലെ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു.
2020 ജനുവരി 12ന് രാജിവെക്കുമെന്ന് പ്രസിഡൻറിനെ അറിയിച്ചിട്ടുണ്ട്. ലേബർപാർട്ടിയുടെ നേതൃസ്ഥാനവും രാജിവെക്കും. അടുത്ത ഒരു മാസത്തിനകം പുതിയ പ്രധാനമന്ത്രിയെ ലേബർ പാർട്ടി കണ്ടെത്തുമെന്നും മസ്കറ്റ് പറഞ്ഞു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഞായറാഴ്ചയും തലസ്ഥാനമായ വലേറ്റയിൽ പ്രക്ഷോഭം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.