ബര്‍ലിന്‍: കഴിഞ്ഞമാസം അവസാനം ബര്‍ലിനിലെ ക്രിസ്മസ് ചന്തയിലുണ്ടായ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ സലഫി മസ്ജിദുകളും അടച്ചുപൂട്ടണമെന്ന് ജര്‍മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍. ഒരു മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍െറ പ്രസ്താവന.
മതസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ സംഘര്‍ഷത്തിന് ആഹ്വാനംചെയ്യുന്നവരെ സംരക്ഷിക്കാനാകില്ളെന്നും ഈ സാഹചര്യത്തില്‍ സലഫി മസ്ജിദുകള്‍ അടച്ചൂപൂട്ടണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കഴിയുംവേഗത്തില്‍, മതതീവ്രവാദം പ്രചരിപ്പിക്കുന്ന പ്രഭാഷകരെ നാടുകടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദത്തോട് സഹിഷ്ണുതയില്ലാത്ത പോരാട്ടം നടത്തുമെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചെയര്‍മാന്‍കൂടിയായ ഗബ്രിയേല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.