ഗസ്സ സിറ്റി: ഫലസ്തീനിൽ ഹമാസിനും ഫതഹിനുമിടയിൽ മഞ്ഞുരുക്കം പൂർണതയിലെത്തുന്നതിെൻറ സൂചന നൽകി ഗസ്സ അതിർത്തി കവാടങ്ങളുടെ കൈമാറ്റം. അതിർത്തിയുടെ ഭരണസാരഥ്യം ഹമാസ് ഫലസ്തീൻ അതോറിറ്റിക്ക് വിട്ടുകൊടുത്തു. ഇൗജിപ്തിെൻറ മധ്യസ്ഥതയിൽ ഒക്ടോബർ 12ന് കൈറോയിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ഹമാസും ഫതഹും ദശകത്തോളം നീണ്ട ഭിന്നതകൾ മാറ്റിവെച്ച് ഒന്നിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ ചരിത്രപരം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
ഇതിെൻറ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. ഇൗജിപ്തിലേക്ക് തുറക്കുന്ന കറം അബു സലീം, റഫ, ബെയ്ത് ഹാനൗൻ എന്നീ അതിർത്തികളാണ് ഫലസ്തീൻ അതോറിറ്റിക്ക് വിട്ടുകൊടുത്തത്.
ദക്ഷിണ ഗസ്സ മുനമ്പിലെ അതീവ പ്രധാന്യമുള്ള അതിർത്തിയാണ് റഫ. എന്നാൽ, ഹമാസ് അധികാരത്തിലെത്തിയതു മുതൽ 20 ലക്ഷത്തോളം വരുന്ന ഗസ്സ നിവാസികളുടെ മുന്നിൽ ഇതിെൻറ നല്ലൊരു ഭാഗവും അടഞ്ഞുകിടക്കുകയായിരുന്നു. ഇസ്രായേൽ ഉപരോധം കടുപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്.
ചരക്കുകടത്തിനുള്ള കാർനി, കറം, ഷാലോം എന്നീ അതിർത്തി പോയൻറുകളും ഇനി ഫലസ്തീൻ അതോറിറ്റിയുടെ ൈകയിലാവും. 2007ൽ ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലായിരുന്നപ്പോഴുള്ള തൽസ്ഥിതിയിലേക്ക് ഇൗ അതിർത്തികൾ മടങ്ങുമെന്നും ഇതോടെ ഗസ്സയിലെ ഫലസ് തീനികളുടെ ദുരിതങ്ങൾ കുറയുമെന്നും ഫതഹിെൻറ വക്താവ് ഒസാമ ക്വവാമെഷ് അറിയിച്ചു.
നവംബർ 15ഒാടെ റഫ അതിർത്തിയുടെ പ്രവർത്തനം പുനഃസ്ഥാപിച്ച് ഒന്നിച്ചു പ്രവർത്തിക്കാൻ ഇൗജിപ്തുമായി നീക്കങ്ങൾ നടത്തിവരുകയാണെന്ന് അതോറിറ്റിയുടെ സിവിൽ കാര്യ മന്ത്രി ഹുസൈൻ അൽ ശൈഖ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.