വെല്ലിങ്ടൺ: ന്യൂസിലൻഡ് പട്ടണമായ ഡ്യൂൺഡനിൽ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിനു നേരെ വധശ്രമം നടന്നതായി സർക്കാർ സമ്മതിച്ചു. 1981ലാണ് 17കാരനായ ക്രിസ്റ്റഫർ ലെവിസ് ആക്രമണം നടത്തിയതെന്നും ന്യൂസിലൻഡ് രഹസ്യാന്വേഷണ വിഭാഗം സമ്മതിച്ചു. സംഭവം പതിറ്റാണ്ടുകളോളം മൂടിവെച്ചതിൽ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.
ഒക്ടോബർ 14ന് നഗരത്തിലെ ശാസ്ത്രപ്രദർശനം കാണാനായി വാഹനത്തിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് എലിസബത്ത് രാജ്ഞിയെ ലക്ഷ്യമിട്ട് വെടിയുണ്ടയെത്തിയത്. വധിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു വെടിവെപ്പെങ്കിലും ഏറെ ദൂരെനിന്നായതിനാൽ ലക്ഷ്യം തെറ്റി. കനത്ത സുരക്ഷ മറികടന്ന് രാജ്ഞിക്കരികിലെത്താനാവാത്തതും കൃത്യമായി ഉന്നംപിടിക്കാനാവുന്ന റൈഫിൾ ആക്രമിയുടെ ൈകയിലില്ലാത്തതുമാണ് തുണയായത്.
എട്ടുദിവസത്തെ പര്യടനത്തിെൻറ ഭാഗമായി ഡ്യൂൺഡണിലെത്തിയ രാജ്ഞി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത ന്യൂസിലൻഡിന് നാണക്കേടാകുമെന്ന് കരുതി അധികൃതർ മറച്ചുവെക്കുകയായിരുെന്നന്നാണ് സൂചന. പ്രതിക്കെതിരെ വധശ്രമത്തിന് കേസ് പോലും എടുത്തില്ല. സംശയം പ്രകടിപ്പിച്ച മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് വാർത്ത മുക്കി.
പുതിയ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ വീണ്ടും അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.