ജപ്പാ​േൻറത്​ ലോകത്തെ ഏറ്റവും മികച്ച പാസ്​പോർട്ട്​

ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച പാസ്​പോർട്ട്​ ജപ്പാ​േൻറതെന്ന്​ റിപ്പോർട്ട്​. ജപ്പാൻ പാസ്​പോർട്ട്​ ഉള്ള പൗരൻമാർക്ക്​ വിസയില്ലാതെ 190 രാജ്യങ്ങളിൽ സഞ്ചരിക്കാം. വിസയില്ലാതെ ​പ്രവേശിക്കാനുള്ള അനുമതി ഇൗ മാസം മ്യാൻമർ കൂടി നൽകിയതോടെ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന പാസ്​പോർട്ടുള്ള രാജ്യമെന്ന ഖ്യാതി ജപ്പാൻ നേടി. ഇതുവരെ സിംഗപ്പൂർ പാസ്​പോർട്ടിനായിരുന്നു ഇൗ സ്ഥാനം.

സിംഗപ്പൂർ പാസ്​പോർട്ട്​ ഉപയോഗിച്ച്​ 189 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാം. ​2014 ൽ ജർമിനിയെ തള്ളിയാണ്​ സിംഗപ്പൂർ ഒന്നാം സ്ഥാനത്തെത്തിയത്​. ജർമിനി, ഫ്രാൻസ്​, സൗത്ത്​ കൊറിയ എന്നീ പൗരൻമാർക്ക്​ പാസ്​പോർട്ട്​ ഉപയോഗിച്ച്​ 188 രാജ്യങ്ങളിൽ പ്രവേശിക്കാം. ഡെൻമാർക്​, ഫിൻലാൻഡ്​, ഇറ്റലി, സ്വീഡൻ, സ്​പെയിൻ എന്നിവർ 186 രാജ്യങ്ങളിലേക്ക്​ കടക്കാനുള്ള അനുമതി നൽകുന്നുണ്ട്​.

81ാമതാണ് ഇന്ത്യയുടെ സ്​ഥാനം​. 60 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക്​ വിസയില്ലാതെ സഞ്ചരിക്കാം. ബെൽജിയം, സ്വിറ്റ്​സർലാൻഡ്​, ​അയർലാൻഡ്​, കാനഡ പാസ്​പോർട്ടുകൾക്ക്​ 185, ആസ്​ട്രേലിയ, ഗ്രീസ്​, മാൾട്ട പാസ്​പോർട്ടുകൾക്ക്​ 183, ന്യൂസിലാൻഡ്​, ചെക്​ റിപ്പബ്ലിക്​ 182, ​െഎസ്​ലാൻഡ്​ 181, ഹംഗറി, ​േസ്ലാവേനിയ, മലേഷ്യ പാസ്​പോർട്ടുകൾ 180 രാജ്യങ്ങളിലും വിസയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്നുണ്ട്​.

ഇറാ​​​​​​െൻറയും അഫ്​ഗാനിസ്ഥാ​​​​​​െൻറയും പാസ്​പോർട്ടുകളാണ്​ ഏറ്റവും ദുർബലം. ഇവരുടെ പാസ്​പോർട്ടുകൾ ഉപയോഗിച്ച്​ 30 രാജ്യങ്ങളിൽ മാത്രമാണ്​ വിസയില്ലാതെ യാത്ര ചെയ്യാനാവുക.​

Tags:    
News Summary - Japan's Passport Most Powerful in the World- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.